ട്രെയിനില്‍ പെട്രോളൊഴിച്ച് തീവയ്പ് നടത്തിയ കേസ്... ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല; ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി

എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവയ്പ് നടത്തിയ കേസില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരില്‍ ചെലവിട്ടത് 14 മണിക്കൂറെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ 14 മണിക്കൂര്‍ സമയത്ത് എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് അന്വേഷണത്തില്‍ നിര്‍ണായകമാകും. ഇക്കാര്യത്തില്‍ ഷാറൂഖ് ഒരു വെളിപ്പെടുത്തലിനും തയ്യാറായിട്ടില്ല. ഷൊര്‍ണ്ണൂരില്‍ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്.
അതേസമയം, അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. തീവയ്പിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിലെ വിശദാംശങ്ങള്‍ എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര എടിസുമായും ഡല്‍ഹി പൊലീസുമായും എന്‍.ഐ.എ സംഘം ആശയവിനിമയം നടത്തി. ട്രെയിന്‍ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്.
ആക്രമണം നടത്താന്‍ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. കേരളത്തിലേയ്ക്ക് എത്തിയതും കുറ്റകൃത്യം നടത്തിയതും രക്ഷപ്പെട്ടതും മുന്നൊരുക്കത്തോടെയാണ്. പെട്രോള്‍ വാങ്ങാന്‍ ഷൊര്‍ണൂര്‍ തിരഞ്ഞെടുത്ത് പോലും ബോധപൂര്‍വമാകാം. കൂടുതല്‍പേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha

























