കണ്ണീര്‍ക്കാഴ്ചയായി... ഹരിപ്പാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.... രണ്ടു പേര്‍ക്ക് പരുക്ക്

കണ്ണീര്‍ക്കാഴ്ചയായി... ഹരിപ്പാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.... രണ്ടു പേര്‍ക്ക് പരുക്ക്
മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്.
കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറി.
അരുണ്‍ കൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാലിന് ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ വിദഗ്ധ ചികിത്സയ്ക്കായി ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അരുണ്‍ കൃഷ്ണന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഒരു സഹോദരിയുമുണ്ട്.
"
https://www.facebook.com/Malayalivartha

























