തനിച്ചാണു കുറ്റകൃത്യം ചെയ്തതെന്ന് ഷാറുഖ് സെയ്ഫി പറയുമ്പോഴും കുറ്റകൃത്യത്തിനു മുന്‍പും ശേഷവും സഹായം ലഭിച്ചുവെന്ന നിഗമനത്തില്‍ പൊലീസ്.... ഷാറുഖ് സെയ്ഫി ഷൊര്‍ണൂരില്‍ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി...

ഷാറുഖ് സെയ്ഫി ഷൊര്‍ണൂരില്‍ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തനിച്ചാണു കുറ്റകൃത്യം ചെയ്തതെന്ന് ഷാറുഖ് സെയ്ഫി പറയുമ്പോഴും കുറ്റകൃത്യത്തിനു മുന്‍പും ശേഷവും സഹായം ലഭിച്ചുവെന്ന നിഗമനത്തില്‍ പൊലീസ്.
സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ ഈ മാസം 2നു രാവിലെ 4.49ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയ ഷാറുഖ് സെയ്ഫി രാത്രി 7.19നാണ് കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുന്നത്. ഇതിനിടയിലെ ഒരു പകല്‍ നടന്ന കാര്യങ്ങളാണ് കണ്ടെത്താനുള്ളത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നു നടന്ന് കനറാ ബാങ്കിനു മുന്‍വശത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പമ്പിലെത്തിയത്. അതിന് മുന്‍പ് 4 ലീറ്റര്‍ ശുദ്ധജലം വാങ്ങി കുപ്പികളില്‍ നിന്ന് ഒഴിച്ചുകളഞ്ഞതായാണു കരുതുന്നത്.ട്രാക്കില്‍ നിന്ന് ലഭിച്ച ഇയാളുടെ ബാഗില്‍ നിന്ന് പൊലീസ് ഭക്ഷണപാത്രം കണ്ടെത്തുകയും ചെയ്തു.
ഒട്ടും പഴക്കമില്ലാത്ത ഭക്ഷണമായിരുന്നു പാത്രത്തിലുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വാങ്ങിയതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആരെങ്കിലും വീട്ടിലുണ്ടാക്കി നല്‍കിയതാണോ എന്നും സംശയമുണ്ട്. പ്രാദേശികമായി സഹായിക്കാനായി ആരോ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.
എലത്തൂരില്‍ ആക്രമണമുണ്ടായ ശേഷം ട്രെയിനില്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയത് ആരെന്നും പൊലീസ് അന്വേഷിക്കുന്നു. ഇയാളെ സഹായിക്കാന്‍ ആരെങ്കിലും വണ്ടിയിലുണ്ടായിരുന്നോ എന്നു വ്യക്തമാകാനുണ്ട്. ആക്രമണമുണ്ടായ സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നില്ല പിടിയിലായ സമയത്ത് ധരിച്ചിരുന്നത്.
വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് നേരത്തേ ട്രാക്കില്‍ വീണു നഷ്ടപ്പെട്ടിരുന്നു. കണ്ണൂരില്‍ ഇയാള്‍ ചെന്ന് ഇറങ്ങിയത് അര്‍ധരാത്രിയാണ്. പുലര്‍ച്ചെയോടെ മരുസാഗര്‍ എക്‌സ്പ്രസില്‍ കയറിപ്പോയി. അങ്ങനെയെങ്കില്‍ ഇയാള്‍ക്ക് മാറാനുള്ള വസ്ത്രം എവിടെനിന്നു കിട്ടി. അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
"
https://www.facebook.com/Malayalivartha

























