രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 455 ഗ്രാം അനധികൃത സ്വര്‍ണം പിടികൂടി....

രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 455 ഗ്രാം അനധികൃത സ്വര്‍ണം പിടികൂടി. കേസില്‍ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രികനായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് അധികൃതര്‍.
സ്‌ക്രൂ, ലോഹ റോഡുകള്‍ എന്നിവയുടെ രൂപത്തില്‍ സ്വര്‍ണം കടത്താനാണ് പ്രതി ശ്രമിച്ചത്. 64 സ്‌ക്രൂകളിലും 16 റോഡുകളിലും സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
ട്രോളി ബാഗിന്റെ ഘടകഭാഗങ്ങളായി ആണ് ഇവ ഒളിപ്പിച്ചിരുന്നത്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍.
https://www.facebook.com/Malayalivartha
























