സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച രാസലഹരി കടത്ത് അന്വേഷണ ഏജന്‍സികള്‍ കോഴിക്കോട് തടഞ്ഞു...രണ്ടു യുവാക്കള്‍ പിടിയില്‍

സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച രാസലഹരി കടത്ത് അന്വേഷണ ഏജന്‍സികള്‍ കോഴിക്കോട് തടഞ്ഞു. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം നടന്നത്. 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.
പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടെയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയത്.
ഇതോടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് വലയിലായത്.
"
https://www.facebook.com/Malayalivartha

























