അക്ഷയ കേന്ദ്രം വഴി പരാതി നല്‍കാന്‍ സര്‍വീസ് ഈടാക്കുന്നത് 20 രൂപ

അക്ഷയ കേന്ദ്രം വഴി പരാതി നല്‍കാന്‍ സര്‍വീസ് ചാര്‍ജ്. 20 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. മന്ത്രിമാരുടെ ജില്ലാ അദാലത്തില്‍ പരാതി നല്‍കാനാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനായി അദാലത്ത് നടത്താന്‍ തീരുമാനിച്ചത്.
താലൂക്ക് തലത്തില്‍ അതാത് പ്രദേശത്തുനിന്നുള്ളവരില്‍ നിന്ന് പരാതി സ്വീകരിച്ച് പരിഹാരം കാണാനായിരുന്നു നടപടി. മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുന്ന അദാലത്തുകളാണ് സംഘടിപ്പിക്കുന്നത്.
അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതികള്‍ക്കാണ് ഫീസ് ഈടാക്കുന്നത്. പരാതി സ്‌കാന്‍ ചെയ്യാന്‍ പേജിന് മൂന്ന് രൂപയും പ്രിന്റ് ചെയ്യാനായി മൂന്ന് രൂപയും ഈടാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























