എല്ലാവനും ഹാജര്‍ വെച്ചിട്ട് പോയാമതി;കെപിസിസി ആപ്പീസില്‍ പുതിയ കീഴ്‌വഴക്കം,ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്നാണോ വലതേ പുതിയ പരിഷ്‌കാരം,സോഷ്യല്‍മീഡിയയില്‍ വന്‍ ട്രോള്‍,നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ

ഡേയ് കെപിസിസി ആപ്പീസില്‍ ഹാജരെടുപ്പ് തുടങ്ങിയെന്ന്..........എല്ലാവനും കോണ്‍ഗ്രസ്സില്‍ തന്നെ ഉണ്ടോന്ന് ഉറപ്പാക്കണമല്ലോ.....ഇന്ന് ആരും പോയിട്ടില്ലല്ലോ എന്ന് ഉറപ്പാക്കുകയാണ് ഓരോ ദിവസവും ഹാജരെടുക്കുന്നതിലൂടെ കെ സുധാകരന്റെ ജോലി. അല്ല ഹാജരെടുക്കുന്ന മാഷ് ആദ്യം മറുകണ്ടം ചാടുമെന്നൊരു കരക്കമ്പിയും വരുന്നു. സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റാണിപ്പോള്‍ വൈറലാകുന്നത്. ദേ ഇതാണാ പോസ്റ്റ്. സംഭവം കോമഡി ആണേലും കുറച്ച് ചിന്തിക്കാനുള്ള വകകൂടി ഇതിലുണ്ട് കേട്ടോ. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന കിനാശ്ശേരിയാണ് ബിജെപിയുടേത്. അതിന് ബിജെപി വലിയ പണിയെടുക്കേണ്ടി വരുന്നില്ല. കോണ്‍ഗ്രസ്സുകാരായിട്ട് വഴിയിട്ട് കൊടുക്കുന്നു. അങ്ങനെ കോണ്‍ഗ്രസ്സ് സ്വയം കുഴി തോണ്ടുന്നുവെന്ന വലിയ പരിഹാസം ശക്തമാകുന്നു.
എന്നാലും ഹാജരെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെടേ. വല്ലാത്ത ഗതികേട് തന്നെ. കോണ്‍ഗ്രസ്സിനെ കുളംതോണ്ടിയതില്‍ ഈ നേതാക്കന്മാര്‍ക്കൊക്കെ പങ്കുണ്ട്. അധികാരത്തിന് വേണ്ടി തമ്മിലടിച്ചപ്പോള്‍ ഓര്‍ത്തില്ല കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോയിട്ടും ഇപ്പോഴും പഠിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴും പഴയ പ്രതാപത്തിന്റെ തഴമ്പും കൊണ്ടിരിക്കുകയാണ്. കേരളത്തിലും അധപതനമായ് മാറിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്സ്. പ്രതിപക്ഷത്തിരുന്നിട്ടും തോല്‍വി. ഭരണപക്ഷത്തെ അടിക്കാന്‍ കൃത്യമായ വടി കിട്ടിയിട്ടും അത് പ്രയോഗിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ക്രൈസ്തവ സഭകളും ഇടയുന്നു. അവര്‍ ബിജെപിയോട് അടുക്കുന്നത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ്. ക്രൈസ്തവ വോട്ട് കൊണ്ട് കൂടി അധികാരം പിടിക്കുന്ന കോണ്‍ഗ്രസ് അവരുടെ ആശങ്കകള്‍ കേള്‍ക്കാനോ പരിഹാരം കണ്ടെത്താനോ ഇടപെടുന്നില്ല. ഇത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പ്രതികൂലമായ് ബാധിക്കും.
തമ്മിലടിച്ചും അധികാര വടംവലി നടത്തിയും നാമാവശേഷമായിരിക്കുകയാണ് കോണ്‍ഗ്രസ്സ്. വലിയ പതനത്തിലാണ്. അതിന്റെ കൂടെ ഇടയ്ക്കിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്കും. കേരളത്തിലും ഒരു പ്രതിപക്ഷ പവര്‍ കാണിക്കാനാകാതെ ഭരണപക്ഷത്തോട് പരാജയപ്പെടുന്നു. അതിന്റെ കൂടെ അനില്‍ ആന്റണിയുടെ ബിജെപി കൂടുമാറ്റം കോണ്‍ഗ്രസ്സിന് കനത്ത നാണക്കേടായ് മാറിയിരിക്കുകയാണ്. അനില്‍ ആന്റണി ഒരു നേതാവ് പോലും അല്ല എന്നിട്ടും കോണ്‍ഗ്രസ്സിന് അത് അടിയാകുന്നത് എകെ ആന്റണിയെന്ന മകനെന്ന ലേബല്‍ ഉള്ളത് കൊണ്ടാണ്. അനില്‍ ആന്റണി ബിജെപിയില്‍ ചേക്കേറിയതിനോട് കെ സുധാകരന്‍ പ്രതികരിച്ചത്. ഒരു മുദ്രാവാക്യം വിളിച്ചിട്ടില്ല കൊടി പിടിച്ചിട്ടില്ല ആന്റെണിയുടെ മകനായത് കൊണ്ട് കേറിവന്നു. സുധാകരനോട് തിരികെ ചോദിക്കാനുള്ളത്. അധികാര കസേരകളിലേക്ക് എന്തിനിങ്ങനെ നേതാക്കന്മാരുടെ മക്കളെ കെട്ടിയിറക്കണം. കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയാണല്ലോ. അതിന് അറുതി വരുത്തുമ്പോള്‍ ഈ പാര്‍ട്ടി നന്നാകും. ചരിത്രം ചികഞ്ഞാല്‍ നെഹ്‌റുവിന് ശേഷെം മകള്‍ ഇന്ദിര ഭരിച്ച ഇന്ത്യ,ഇന്ദിരയ്ക്ക് ശേഷം രാജീവിന്റെ കൈയ്യിലേക്ക്,രാജീവിന് ശേഷം ഇറ്റലിയിലെ സോണിയ കൈയ്യിലിട്ട് അമ്മാനമാടുന്ന ഹൈക്കമാന്റ്. രാഹുലും പ്രിയങ്കയും ഇട്ട് തട്ടുന്ന കോണ്‍ഗ്രസ്സ്. ഇനി കേരളത്തിലേക്ക് വന്നാല്‍ സ്ഥിതി മറിച്ചല്ല. കെ കരുണാകരന്റെ മക്കള്‍ പത്മജയും മുരളീധരനും. ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത്. ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍. ടിഎം ജേക്കബിന് ശേഷം അനൂപ് ജേക്കബ്. ജോര്‍ജ് ഈഡന് ശേഷം ഹൈബി ഈഡന്‍. പിടി തോമസിന് ശേഷം ഉമ തോമസ്. ജി കാര്‍ത്തികേയന്റെ മരണത്തിന് ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത ശബരീനാഥ്. ഇനി പുറത്ത് കാത്തിരിപ്പുണ്ടൊരു പട തന്നെ ചാണ്ടി ഉമ്മന്‍ എകെ ആന്റണിയുടെ രണ്ടാമത്തെ പുത്രന്‍ തുടങ്ങി ഒരുപറ്റം. അങ്ങനെ കോണ്‍ഗ്രസ്സിനെ ഒരു കുടുംബ പാര്‍ട്ടി ആക്കിയത് ഇവരൊക്കെ ചേര്‍ന്നാണ്.
പക്ഷെ സ്ഥാനമാനങ്ങളൊന്നും കിട്ടില്ലെന്ന് ബോധ്യമായതോടെ അനില്‍ ആന്റണി സ്വന്തം ഭാവി സുരക്ഷിതമാക്കി. ഇതിന് ആന്റണിയുടെ ഒത്താശയുണ്ടെന്നും ഒരു കരക്കമ്പിയുണ്ട്. അനില്‍ ആന്റണി പോയതില്‍ കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഇല്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. കാരണം അനില്‍ കോണ്‍ഗ്രസ് നേതാവല്ല. ആന്റണിയുടെ മകന്‍ എന്ന പേരല്ലാതെ അയാള്‍ രാഷ്ട്രീയത്തില്‍ ഒരു തുടക്കക്കാരന്‍ പോലുമല്ല. എന്നാല്‍ കോണ്‍ഗ്രസ് ഇനിയും തമ്മിലടി തുടര്‍ന്നാല്‍ പലരും ബിജെപിയിലെത്തും. അത് താങ്ങാന്‍ പറ്റിയെന്ന് വരില്ല കോണ്‍ഗ്രസ്സിന്. അതുകൊണ്ട് ഹാജരെടുപ്പ് മാത്രം പോര. അധികാരം മോഹം തലയ്ക്ക് പിടിച്ചവരെയൊക്കെ ഒന്ന് നോക്കി വെക്കുന്നത് നല്ലതാ. പിന്നീട് പണി കിട്ടാതിരിക്കാന്‍ അത് ഉപകരിക്കും.
https://www.facebook.com/Malayalivartha
























