Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

21 JULY 2026 03:56 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളും പ്രതിഷേധത്തിന്റെ സ്വഭാവവും രഞ്ജിനി ഹരിദാസും സുഹൃത്തുക്കളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്വന്തം പേജില്‍ രഞ്ജിനി പങ്കുവച്ച വിഡിയോ ഏറെ ചര്‍ച്ചയായി. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ രഞ്ജിനിക്ക് പിന്തുണയുമായെത്തി. നടിമാരായ സിജ റോസ്, ആലപ്പുഴ ജിംഖാന താരം നോയ്‌ല ഫ്രാന്‍സി എന്നിവര്‍ക്കൊപ്പമാണ് രഞ്ജിനി വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

രഞ്ജിനിയുടെ വാക്കുകള്‍:

'ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്നാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. യഥാര്‍ഥത്തില്‍ ഞങ്ങള്‍ ജന്തര്‍ മന്തറിന്റെയും പാര്‍ലമെന്റിന്റെയും ഇടയ്ക്കാണ്. രാവിലെ 9 മണിക്ക് നടക്കേണ്ടിയിരുന്ന പ്രതിഷേധ മാര്‍ച്ച് ഇതുവരെ നടന്നില്ല. കാരണം ഡല്‍ഹി പൊലീസ് സാധ്യമായ എല്ലാ വഴികളും ബാരിക്കേഡ് വെച്ച് അടച്ചിട്ടിരിക്കുകയാണ്. ഈ മാര്‍ച്ച് നടക്കാന്‍ അവര്‍ ഒരു വഴിയും അനുവദിക്കുന്നില്ല. ബാരിക്കേഡ് മറികടന്ന് പുറത്തിറങ്ങുന്നവരെല്ലാം കണ്ണീര്‍ വാതകത്തിനും ലാത്തിച്ചാര്‍ജിനും ഇരയാവുകയാണ്. ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഭയങ്കരമായ അവസ്ഥയാണ്.

തുടക്കത്തില്‍ ഞങ്ങള്‍ക്ക് ഈ പ്രദേശത്തേക്ക്, ട്രക്കിന്റെ അടുത്തേക്ക്, അതായത് ആദ്യത്തെ ബാരിക്കേഡിന് വളരെ അടുത്തുവരെ എത്താന്‍ സാധിച്ചു. ഇപ്പോള്‍ അവര്‍ പിന്നിലെ ഭാഗവും മറ്റ് എല്ലാ വഴികളും തടഞ്ഞിരിക്കുകയാണ്. അതിനാല്‍ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല, പുറത്ത് എല്ലാ ഭാഗത്തുനിന്നും ആളുകളെ കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും കൊണ്ട് നേരിടുകയാണ്. അതുകൊണ്ട് ഞങ്ങള്‍ പ്രതിഷേധസ്ഥലത്ത് കുടുങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് പുറത്തുപോകാനും പറ്റില്ല, ആര്‍ക്കും അകത്തേക്ക് വരാനും പറ്റില്ല. ഞങ്ങള്‍ ഇവിടെ തുടരാന്‍ തീരുമാനിച്ചാല്‍ വെള്ളത്തിന്റെ ഒരു സൗകര്യവുമില്ല. അക്ഷരാര്‍ഥത്തില്‍ ഒന്നും ചെയ്യുന്നില്ല. ഞങ്ങളെ ഇവിടെ ശ്വാസം മുട്ടിച്ച് ക്ഷീണിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

തത്സമയം ഇത് കാണുന്ന പലര്‍ക്കും അറിയില്ല, അവിടെ ഒരു ട്രക്ക് ഉണ്ടെന്നും അതില്‍ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും മറ്റ് ഒരുപാട് സന്നദ്ധപ്രവര്‍ത്തകരും ഉണ്ടെന്നും. ഞങ്ങള്‍ അതിന്റെ തൊട്ടുപിന്നിലാണ്. ഈ ട്രക്ക് പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞല്ലോ, പക്ഷേ അവര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. ബാരിക്കേഡുകളുണ്ട്. മുന്നിലും പിന്നിലും എല്ലായിടത്തും പൊലീസാണ്. ഞങ്ങളെ ക്ഷീണിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഒരു ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഒരാള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ വെള്ളവും മറ്റ് ആവശ്യങ്ങളും എത്തിച്ചു. ആ വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോയി. സിജയാണ് (സിജ റോസ്) വെള്ളം വാങ്ങാന്‍ പുറത്തു പോയത്. പൊലീസ് പിന്നെയും സൗഹാര്‍ദ സമീപനമാണ്. എന്നാല്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സമീപനം വ്യത്യസ്തമാണ്. ഇവിടുത്തെ കാലാവസ്ഥയോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. സര്‍ക്കാരല്ലെങ്കിലും, ദൈവങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. കാരണം, കാലാവസ്ഥ ഇപ്പോള്‍ ഞങ്ങളെ തണുപ്പിച്ച് നിര്‍ത്തുന്നു. ചിലര്‍ക്ക് കുടിവെള്ളം കിട്ടിയിട്ടുണ്ട്. ചുരുക്കത്തില്‍, ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്, അവര്‍ ഞങ്ങളെ ശ്വാസം മുട്ടിച്ചും, ഞങ്ങളുടെ ക്ഷമ നശിപ്പിച്ചും, സ്ത്രീകളെയും കുട്ടികളെയും എല്ലാവരെയും തല്ലിപ്പഴിപ്പിച്ച് ഭയപ്പെടുത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരുപാട് ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയാണ്, നിങ്ങള്‍ക്കറിയാമല്ലോ. അതാണ് അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ടാണ് നിലവിലെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതെന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇവര്‍ക്കെല്ലാം വേണ്ടത് അതാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ചര്‍ച്ച നടത്തുക. അടിസ്ഥാനപരമായ ചില ആവശ്യങ്ങളുണ്ട്. ഒന്ന്, വിദ്യാഭ്യാസമന്ത്രിയുടെ രാജി. മറ്റൊന്ന് നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം. ഒരു ചര്‍ച്ച നടത്താന്‍ എത്ര പ്രയാസമാണ്, സുഹൃത്തേ? ഒരു തവണ വന്ന് സംസാരിക്കുക. നിങ്ങള്‍ അതിന് തയ്യാറാകാത്തത് അവിശ്വസനീയമാണ്. ഞങ്ങള്‍ എല്ലാവരും അതിനുവേണ്ടി കാത്തിരിക്കുകയാണ്. രാജ്യത്തിന് വേണ്ടത് അതാണ്, യുവജനങ്ങള്‍ക്ക് വേണ്ടത് അതാണ്.

ഇത് വലിയൊരു ആവശ്യവുമല്ല, ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ഒരു ലക്ഷത്തിലധികം ആളുകള്‍ ഇവിടെയുണ്ട്. എന്നിട്ടും അവര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും കഴിയുന്നില്ലെങ്കില്‍... ഇത് സങ്കടകരമാണ്. ഈ രാജ്യം ഭരിക്കാന്‍ ഞങ്ങള്‍ നിങ്ങളെയാണ് തിരഞ്ഞെടുത്തത്. അതിനര്‍ത്ഥം നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. തിരിച്ചല്ല. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. ഈ രാജ്യത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. അതാണ് നിങ്ങളുടെ ജോലി. അതാണ് നിങ്ങളുടെ ഏക ജോലി. പക്ഷേ നിങ്ങള്‍ അത് ചെയ്യുന്നില്ല. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍, ഞങ്ങളെ കേള്‍ക്കുക. ഒന്ന് ചിന്തിച്ചു നോക്കൂ. ഇത് എത്രമാത്രം പ്രയാസകരമാണ്? അതെ, വളരെ പ്രയാസകരമാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (23 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (31 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (50 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends