Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന

21 JULY 2026 04:06 PM IST
മലയാളി വാര്‍ത്ത

എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനില്‍ക്കാന്‍ സാധിക്കും? താരസംഘടന അമ്മയുമായ ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും പരസ്യപ്രതികരണം നടത്തിയ പ്രസിഡന്റ് ശ്വേതാ മേനേനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷാ ഹസീന. അമ്മയുടെ ഫണ്ടില്‍ തിരിമറി നടത്തിയെന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെയുള്ളതെന്ന് ഉഷാ ഹസീന കുറ്റപ്പെടുത്തി. ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യൂ', എന്ന തലക്കെട്ടില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്വേതയുടെ പേര് പറയാതെയുള്ള വിമര്‍ശനം.

കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ തലപ്പത്തുനിന്ന് ഇറങ്ങിപോകണമെന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും അവര്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു ......

'ഞാന്‍ ഉള്ളപ്പോള്‍ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല' എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങള്‍ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങള്‍ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോര്‍ട്ടും സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വന്നപ്പോള്‍, നിവൃത്തിയില്ലാതെ നിങ്ങള്‍ക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം . ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങള്‍ അംഗങ്ങള്‍ക്ക് അതറിയാം.

അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങള്‍ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാന്‍ ഇവിടെ അംഗങ്ങള്‍ക്കറിയാം. കുറ്റാരോപിതരായ അംഗങ്ങള്‍ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.പിന്നെ നിങ്ങള്‍ എന്തിനാണ് അതോര്‍ത്ത് വേവലാതിപ്പെടുന്നത്.

പിന്നെ ഇവിടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങള്‍ തന്നെയാണ്. അമ്മയുടെ ഫണ്ടില്‍ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്. അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കല്ലേ അഭിമന്യു ... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനില്‍ക്കാന്‍ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. അതോര്‍ക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (11 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (27 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (50 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (52 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (10 hours ago)

Malayali Vartha Recommends