പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും

താമരശ്ശേരിയില്‍ ജനങ്ങളില്‍ പൂര്‍ണ നഗ്‌നനായി മുഖം മറച്ച് വീടുകളില്‍ കോളിങ് ബെല്ലടിച്ച് ഭീതിപരത്തി അജ്ഞാതന്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ആശങ്കയിലാണ് നാട്ടുകാര്‍.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ താമരശ്ശേരി പൊലീസ് സ്‌റ്റേഷന് തൊട്ടുമുന്നിലുള്ള വീടുകളിലാണ് പൂര്‍ണ നഗ്‌നനായി മുഖം മറച്ച നിലയില്‍ അജ്ഞാതനെത്തിയത്. കോളിങ് ബെല്ലിന്റെ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ വീടിന്റെ ഒരു വശത്തേയ്ക്ക് മാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഇതോടെ വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുക്കൂട്ടി. എന്നാല്‍ ഇതിനിടെ അജ്ഞാതന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോളിങ് ബെല്ലോ അസ്വാഭാവിക ശബ്ദങ്ങളോ കേട്ടാല്‍ ആരാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വാതില്‍ തുറക്കണമെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























