സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍

തെന്നിന്ത്യന്‍ താരം സായ്പല്ലവിയെ കുറിച്ച് അറിയാത്ത സിനിമാ പ്രേമികള്‍ ആരും തന്നെ കാണില്ല. താരത്തെ എല്ലാവരും ഇഷ്ടപ്പെടുന്നത് അവരുടെ അഭിനയം കൊണ്ട് മാത്രമല്ല, അവര്‍ ചെയ്യുന്ന ഓരോ കാര്യത്തിലേയും പക്വൊത കൊണ്ട് കൂടിയാണ്. എന്ത് എവിടെ സംസാരിക്കണമെന്നതും മുതിര്‍ന്ന വ്യക്തികളോട് പൊരുമാറുന്ന രീതിയും എല്ലാം തന്നെ സായ്പല്ലവിയെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാക്കുന്നു. ഇപ്പോള്‍ ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തില്‍ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്ന് താരം വെളിപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന'പ്രഥം സങ്കല്‍പ്' വേദിയിലാണ് താരം മനസ്സ് തുറന്നത്.
'ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നില്‍ തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കി പ്രവര്‍ത്തിക്കുന്ന ഒരു വലിയ അണിയറപ്രവര്‍ത്തകരുണ്ട്.
സീതാ മാതാവായി അഭിനയിക്കാന്‍ ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഈ വേഷം ചെയ്യാന്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. എങ്ങനെ അഭിനയിക്കണം എന്ന് മുന്‍കൂട്ടി എഴുതി തയാറാക്കാനും കഴിയില്ല. ഞാന്‍ ധ്യാനത്തിലിരുന്ന് പ്രാര്‍ഥിക്കുമായിരുന്നു, ''സീതാ മാതാവേ, എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ'' എന്ന്. എന്നിലൂടെ പുറത്തുവരുന്നതെന്തോ, അത് മാത്രമാണ് ഈ സിനിമയ്ക്ക് അനുയോജ്യമായത്', സായ് പല്ലവി പറഞ്ഞു.
'ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്റെ ചിന്തകളില്‍ പോലും പരമാവധി ശുദ്ധി നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ ഉള്ളില്‍ ഒരു നിഷ്പക്ഷത കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് എന്റെ ഏറ്റവും മികച്ച പതിപ്പ് തന്നെ ആ കഥാപാത്രത്തിനായി സമര്‍പ്പിക്കാന്‍ എനിക്ക് സാധിച്ചത്', സായ് പല്ലവി പറഞ്ഞു. ബാബാ രാംദേവ് അടക്കം നിരവധി സന്യാസികളും ഹിന്ദു, ജൈന, സിഖ് പുരോഹിതരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ഇടയില്‍ രണ്‍ബീര്‍ കപൂറും സായ് പല്ലവിയും ബാബാ രാംദേവിന്റെ കാലു തൊട്ട് അനുഗ്രഹം തേടി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയ്ക്കായി ഏറെ ആകാംഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. റണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തില്‍ ശ്രീരാമനായി വേഷമിടുന്നത്.
ലോകമെമ്പാടുമുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2026 ജൂലൈ 24–നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 'പ്രഥം സങ്കല്‍പ്' ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡല്‍ഹിയില്‍ വച്ചു നടന്നത്.
https://www.facebook.com/Malayalivartha
























