ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയതിന്റെ നിരാശ തുറന്നുപറഞ്ഞ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോമും തൊട്ടുപിന്നാലെ ലഭിച്ച അവസരങ്ങള്‍ മുതലാക്കി ഇഷാന്‍ കിഷന്‍ നടത്തിയ മികച്ച പ്രകടനവുമാണ് ടീമിലെ തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു റണ്‍സ്. മോശം ഫോം ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി.
സഞ്ജുവിന്റെ വാക്കുകള്‍:
'ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഇഷാന്‍ കിഷന്‍ ടീമിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുന്നേറ്റം തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യഘട്ടത്തില്‍ ടീമില്‍ പോലുമല്ലാതിരുന്ന ഇഷാന്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ ഒറ്റയ്ക്ക് ചാമ്പ്യന്മാരാക്കിയാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ടീമില്‍ ലഭിച്ച അവസരങ്ങളില്‍ അദ്ദേഹം തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. ടീമിലെ എന്റെ സ്ഥാനത്തിന് മുകളിലേക്ക് ഇഷാന്‍ ഉയരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു റണ്‍സ്. മോശം ഫോം ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. ഉയര്‍ന്ന സ്‌കോര്‍ 24 ആവുകയും, പകരം വന്നയാള്‍ ഇറങ്ങിയ ഉടനെ 70ഓളം റണ്‍സ് അടിക്കുകയും പിന്നാലെ സെഞ്ച്വറിയും നേടി. ഈയൊരു സാഹചര്യത്തില്‍ ഏതൊരു മാനേജ്‌മെന്റും മികച്ച ഫോമിലുള്ള കളിക്കാരനെയാവും തിരഞ്ഞെടുക്കുക. ലോകകപ്പിലേക്കുള്ള അവസരം കൈവിട്ടുപോയെന്ന് എനിക്ക് ഉറപ്പായിരുന്നു. സങ്കടമുണ്ടായിരുന്നെങ്കിലും മിണ്ടാതിരുന്ന് കൈയടിക്കുക മാത്രമായിരുന്നു എനിക്ക് അപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞത്.
ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി. സെഞ്ച്വറികള്‍ നേടിയപ്പോള്‍ എന്റെ സ്ഥാനം സുരക്ഷിതമായെന്ന് പലരും പറഞ്ഞു. എന്നാല്‍ ഞാന്‍ അത് വിശ്വസിച്ചില്ല. അതിനുശേഷമാണ് ന്യൂസിലന്‍ഡ് പരമ്പര വരുന്നത്. ലോകകപ്പ് മനസില്‍ കണ്ട് അതികഠിനമായി പരിശീലനം നടത്തിയിട്ടും കിവീസ് പരമ്പരയില്‍ തിളങ്ങാനായില്ല. ഞാന്‍ കൂടുതല്‍ പരിശ്രമിക്കുകയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മണിക്കൂറുകളോളം പരിശീലിക്കുന്നതിനേക്കാള്‍ പ്രധാനം സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുകയാണെന്ന ഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചു,' സഞ്ജു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























