ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ത്രിപുര പൊലീസ് മേധാവി അനുരാഗ് ധന്‍കറിനെ പൊലീസ് ആസ്ഥാനത്തെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. ഓഫിസിലെ ചേംബറിനോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ 60 കാരനായ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1994 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ധന്‍കറിനു ഭാര്യയും മകളുമുണ്ട്. 2025 മേയിലാണ് ഡിജിപിയായി സ്ഥാനമേറ്റത്. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























