ഷഹറൂഖിനെ പിടികൂടിയതോ അതോ ഷഹറൂഖ് പിടി കൊടുത്തതോ;തെളിവുകളെല്ലാം പോലീസിന് ഇട്ടുകൊടുത്തിട്ട് മഹാരാഷ്ട്രയിലേക്ക്, അന്വേഷണം തന്നിലേക്ക് എത്തണമെന്നത് പോലെ,ഷഹറൂഖിനെ ഉരുവാക്കിയവര്‍ പക്കാ പ്ലാനിട്ടു,കേരളത്തില്‍ ഷഹറൂഖിനെ സഹായച്ചിവരെ പൊക്കണം അല്ലെങ്കില്‍ വന്‍ ആപത്ത്

തന്നിലേക്ക് എത്താനുള്ള എല്ലാ തെളിവുകളും അവശേഷിപ്പിച്ചാണ് ഷഹരൂഖ് മഹാരാഷ്ട്രയിലേക്ക് കടന്നത്. അത് എന്തിനായിരുന്നു. ട്രാക്കില്‍ കിടന്ന് ഷഹരൂഖിന്റെ ബാഗ് ലഭിക്കുന്നു. അതില്‍ ഷഹീന്‍ ബാഗിലുള്ള ഷരൂഖിന്റെ അഡ്രസ്,ഷരൂഖിന്റെ ജോലി സംബന്ധിച്ചുള്ള വിവരങ്ങള്‍, ഒപ്പമുണ്ടായിരുന്നവരുടെ പേര്. ഫോണ്‍ നമ്പരുകള്‍,ഒപ്പം ഒരു ഫോണുും സിമ്മും എല്ലാം ഈ ബാഗില്‍ ഉണ്ടായിരുന്നു. ഒരാക്രമണം നടത്താന്‍ പോകുന്നയാള്‍ തന്നെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ബാഗില്‍ കരുതുമോ. ആ ബാഗ് ട്രാക്കില്‍ ഉപേക്ഷിക്കുമോ. ഷഹരൂഖ് അങ്ങനെ ഒരു ബുദ്ധിമോശം കാണിക്കുമോ. അന്വേഷണം തന്നിലേക്ക് തന്നെ എത്തണം എന്നുള്ളത് പോലെ കരുതിക്കൂട്ടി ചെയ്തതാകുമോ ഇത് അങ്ങനെ നിരവധി ചോദ്യം ഉയരുന്നു. ഷഹരൂഖിനെ പിടികൂടിയതോ അതോ ഷഹറൂഖ് പിടി കൊടുത്തതോ.
ഷഹരൂഖ് പഠിച്ച കള്ളനാണ് ഒപ്പം ഷഹരൂഖിനെ ഉരുവാക്കിയവരും മെനഞ്ഞത് പക്കാ പ്ലാനാണ്. പ്രതി കേരള പോലീസിന് നല്‍കിയ മൊഴി കൂട്ടിവായിക്കുമ്പോള്‍ ഈ സംഘത്തിന്റെ പ്ലാനിങ് വെളിവാകുന്നത്. എന്നെ ആരും സഹായിച്ചിട്ടില്ല എനിക്ക് പിന്നില്‍ ആരും ഇല്ല. ആശയത്തില്‍ ഉള്‍ക്കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഷഹരൂഖ് ആവര്‍ത്തിക്കുന്നു. ആ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു. ഷഹരൂഖിന് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഇത് സ്ഥാപിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നത് പോലീസിനെ വലയ്ക്കുന്നു. കാരണം ഷഹരൂഖ് പുറത്തുള്ളവരുമായ് അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ജോലിസ്ഥലത്തും അധികം സൗഹൃദം സൂക്ഷിച്ചികരുന്ന ആളല്ല ഇയാള്‍. ഫോണില്‍ അധികം ആരുമായും ബന്ധപ്പെട്ടിരുന്നില്ല. ട്രെയ്ന്‍ ആക്രമണത്തിന് എത്തുന്ന സമയങ്ങളിലൊന്നും ഷഹരൂഖിന് ഒപ്പം ആളുണ്ടായിരുന്നില്ല. അതിന് മുന്‍പോ ശേഷമോ ഇയാള്‍ ആരുമായും ബന്ധപ്പെട്ടില്ല. തനിക്ക് ആരുടേയും സഹായം ലഭിച്ചിട്ടില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ കൂടി ഷഹരൂഖ് ശ്രമിച്ചിരുന്നു.
എന്നാല്‍ ചില സംശയങ്ങള്‍ ചില ചോദ്യങ്ങള്‍ അത് ഷഹരൂഖിന് പിന്നില്‍ ആളുണ്ടെന്ന് തെളിയിക്കുന്നു. ആരുടേയും സഹായം ലഭിച്ചിട്ടില്ല, പിന്നില്‍ ആശയം മാത്രം. എന്നാല്‍ ഷഹരൂഖ് പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങാനാകില്ല. ഷഹരൂഖിന് കേരളത്തില്‍ തന്നെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകും. ഷഹീന്‍ബാഗിലുള്ള ഷഹരൂഖിന് കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എവിടെ നിന്ന് ലഭിച്ചു. ട്രെയ്ന്‍ തീയിട്ട ശേഷം എവിടെ ഒളിക്കണം എങ്ങനെ മഹാരാഷ്ട്രയിലേക്ക് കടക്കണം എന്നൊക്കെയുള്ള കൃത്യമായ പ്ലാനിങ് നടന്നിരുന്നു. ഇതൊക്കെ ഇയാള്‍ക്ക് തനിയെ പ്ലാന്‍ ചെയ്യാന്‍ പറ്റുന്നതല്ല. ഷൊര്‍ണൂരിലുള്ള പമ്പില്‍ നിന്നാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയത്. ചെയ്യാന്‍ പോകുന്ന കാര്യങ്ങളേക്കുറിച്ച് മുന്‍കൂട്ടി എല്ലാ പദ്ധതികളും മെനഞ്ഞു ഒരിടത്ത് പോലും പിഴച്ചില്ല ആകെ ഉണ്ടായ ഒരബദ്ധം മൂന്ന് കുപ്പി പെട്രോളില്‍ ബോഗി കത്തിക്കാനാണ് പ്ലാനിട്ടത് എന്നാല്‍ രണ്ട് കുപ്പി മാത്രമേ പ്രയോഗിക്കാന്‍ സാധിച്ചുള്ളു എന്നതാണ്. അത് പെട്ടന്നുള്ള പരിഭ്രാന്തിയില്‍ സംഭവിച്ച പിഴവ്. ഈ പിഴവ് വലിയ ആപകടമാണ് ഓഴിവാക്കിയത്.
തീവണ്ടിയില്‍ അക്രമം നടത്തിയ ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിലാണ് ഷാരൂഖ് ഷൊര്‍ണൂരിലെത്തിയത്. തീവെച്ച എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറാന്‍ വീണ്ടും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത് വൈകീട്ടോടെയാണ്. ഒരു പകല്‍ ഇവിടെ ചെലവഴിച്ച ഷാരൂഖിന് പലകാര്യങ്ങള്‍ക്കും പുറത്തുനിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് നിഗമനം. നാടുമുഴുവന്‍ പോലീസ് വലവിരിച്ചിരുന്ന സമയം ആരുടേയും സഹായമില്ലാതെ ഷഹരൂഖ് എങ്ങനെ കേരളത്തില്‍, അതും അപകടം നടന്ന അതേ പരിസരങ്ങളില്‍ തന്നെ കഴിച്ചുകൂട്ടി. പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത് സാധിക്കില്ല. ഇതുമാത്രമല്ല ഷഹരൂഖിനായ് പോലീസ് നാലുപാടും ഓടി നടക്കുമ്പോള്‍ സേഫായി ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തുന്നു. ഇയാള്‍ക്ക് ആക്രമണത്തില്‍ മുഖത്ത് പൊള്ളലേറ്റിരുന്നു. ഇതുംവെച്ച് എങ്ങനെ ഒരാളുടേയും കണ്ണില്‍പ്പെടാതെ ഇയാള്‍ കേരളം കടന്നു. ആക്രമണം നടക്കുന്നു പെട്ടെന്ന് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. സോഷ്യല്‍മീഡിയകളില്‍ എത്തി. പോലീസ് നാലപാടും പരക്കം പായുന്നു. ഈ കണ്ണുകളെല്ലാം വെട്ടിച്ച് ഇയാള്‍ മഹാരാഷ്ട്രയ്ക്ക് കടക്കുന്നു. കേരളത്തിലുള്ള ഒരു കൂട്ടരുടെ സഹായം ഇയാള്‍ക്ക് കൃത്യമായ് ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ധാരാളം.
തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം തള്ളാനാവില്ലെന്ന എന്‍.ഐ.എയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണോയെന്നതില്‍ ഉടനെ തീരുമാനമായേക്കും. അക്രമം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് കേരള പോലീസും എന്‍.ഐ.എ., ഐ.ബി. തുടങ്ങിയ ഏജന്‍സികളും എത്തിയിട്ടുണ്ട്. പ്രതി ഷാരൂഖ് സെയ്ഫിക്ക് പുറത്തുനിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ടെന്ന നിലയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും ഇത് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. തീവ്രവാദബന്ധം തള്ളാനാവില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് എന്‍.ഐ.എ. കേന്ദ്രത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിനകത്തും പുറത്തും അന്വേഷണം വേണമെന്നും പറയുന്നു. തമിഴ്‌നാട്,കേരളം,കര്‍ണ്ണാടക കേന്ദ്രീകരിച്ച് കലാപത്തിനും ഭീകരാക്രമണത്തിനും ചിലര്‍ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് വിഭാഗം മുന്‍പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍ സംഗമേശ്വര ക്ഷേത്രത്തില്‍ സ്‌ഫോടനം നടന്നു. ഒരുമാസം തികയും മുന്‍പ് ബംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടന്നു. ഈ രണ്ട് സ്‌ഫോടനങ്ങളിലേയും പ്രതികള്‍ കേരളത്തില്‍ വന്ന് പോയിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ട്രെയ്‌നില്‍ തീവെപ്പ്. ഇതൊക്കെ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നു.
ഒരു ഗ്രൂപ്പിന്റെ അല്ലെങ്കില്‍ സംഘടനയുടെ പിന്തുണ ഷഹരൂഖിന് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. മാത്രമല്ല ഈസ്റ്റര്‍,റംസാന്‍ ആഘോഷങ്ങള്‍ അടുത്തിരിക്കുമ്പോള്‍ തന്നെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂളുകള്‍ അടച്ച് വേനലവധി തുടങ്ങിയ സമയം. എല്ലാവരും അവധി ആയതിനാല്‍ നാട്ടിലേക്ക് മടങ്ങാനും മറ്റും തിരക്ക് കൂട്ടുന്ന സമയത്ത് തന്നെ ആക്രമണം. അപ്പോള്‍ തിരക്കുള്ള സമയം തന്നെ തെരഞ്ഞെടുത്തു. ആക്രമണം നടത്താന്‍ വേണ്ടി ഇയാള്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയ്‌നുകളിലും മുന്‍പ് കയറിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത. വരുത്തണം. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കാതെ ഇത്ര കൃത്യമായ് ആക്രമണം നടത്താന്‍ സാധിക്കില്ല. കേരളത്തില്‍ ഷഹരൂഖിനെ സഹായിച്ച കൂട്ടരെ കണ്ടെത്തുക എന്നത് ഈ സംസ്ഥാനത്തിന്റെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണ്. അവരിലേക്ക് എത്രയും പെട്ടെന്ന് എത്തണം. അല്ലെങ്കില്‍ ഇതിലും വലിയ ആക്രമണങ്ങള്‍ അവര്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കും. ഇതിനൊക്കെ ഷഹരൂഖിനെ സഹായിച്ച കേരളത്തിലെ കണ്ണികള്‍ ആരാണ്. അവരിലേക്കാണ് അന്വേഷണം എത്തേണ്ടത്. കണ്ണികള്‍ മാത്രമല്ല ഇതിന്റെ തല ആരാണ് അവരിലേക്കാണ് എത്തേണ്ടത്. അവരിലേക്ക് എത്തണമെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം.
https://www.facebook.com/Malayalivartha
























