തീവണ്ടിയിലെ തീവെയ്പ്പു കേസ് ഷൊര്‍ണൂരില്‍ കേന്ദ്രീകരിക്കുന്നു... ഷാരൂഖിന്റെ ഫോണ്‍വിളികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഷൊര്‍ണൂരിലെ ബന്ധത്തിന് കൂടുതല്‍ വ്യക്തത വന്നേക്കും

തീവണ്ടിയിലെ തീവെയ്പ്പു കേസ് ഷൊര്‍ണൂരില്‍ കേന്ദ്രീകരിക്കുന്നു... തീവണ്ടിയിലെ തീവെപ്പുകേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് പ്രാദേശികസഹായം ലഭിച്ചതിനെക്കുറിച്ച് അഭ്യൂഹം നിലനില്‍ക്കേയാണ് , അന്വേഷണം ഷൊര്‍ണൂരില്‍ കേന്ദ്രീകരിക്കുന്നത്.
ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനുമുന്നിലൂടെ പ്രതി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഭീകരവിരുദ്ധ (എ.ടി.എസ്.) സേനയും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥും റെയില്‍വേ സ്റ്റേഷനിലെത്തി പരിശോധന നടത്തി. ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് ജില്ലാ പോലീസ് മേധാവിയെത്തിയത്. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന വിവരം ലഭിച്ചതോടെ, പോലീസ് സ്റ്റേഷന്റെ പുറത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ടായിരുന്നു.
ഷാരൂഖ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് ടൗണിലേക്ക് ബാഗുമായി നടന്നുവരുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഓട്ടോഡ്രൈവറെ കാണിച്ച് പോലീസ് ഉറപ്പുവരുത്തയതോടെയാണ് പ്രതിക്ക് ഷൊര്‍ണൂരില്‍ ബന്ധമുണ്ടാകാനായി സാധ്യതയുണ്ടെന്ന് ഉറപ്പിക്കുന്നത്.
പ്രതിയെത്തിയെന്നു സംശയിക്കുന്ന, ഷൊര്‍ണൂരിലെ കോളനിയിലെ ചിലവീടുകളില്‍ അന്വേഷണസംഘം എത്തിയതായും സൂചനയുണ്ട്.
ഇന്നലെ ഉച്ചയോടെ പ്രതിയെ ഷൊര്‍ണൂരിലെ പെട്രോള്‍പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നായിരുന്നു സൂചനകള്‍ . എന്നാല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സാഹചര്യങ്ങളും വിവരങ്ങളും ശേഖരിച്ച് മടങ്ങിയതോടെ പ്രതിയെ കൊണ്ടുവരുന്നില്ലെന്ന വിവരം ലഭിച്ചു. ഏതായാലും ചൊവ്വാഴ്ചയോടെ ഷാരൂഖിന്റെ ഫോണ്‍വിളികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഷൊര്‍ണൂരിലെ ബന്ധത്തിന് കൂടുതല്‍ വ്യക്തതവന്നേക്കും.
https://www.facebook.com/Malayalivartha
























