സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.കേരള തീരത്ത് 11ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതേസമയം കടല്‍ക്ഷോഭം രൂക്ഷമാകാനായി സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടുകയും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
അതേസമയം തലസ്ഥാനത്ത് മഴ കനക്കുന്നു. തിരുവനന്തപുരത്തിന്റെ മലയോരമേഖലയിലാണ് മഴ കനത്തത്. ശക്തമായ മഴക്കൊപ്പം കാറ്റും വീശിയടിച്ചതോടെ നെടുമങ്ങാട് ചുളളിമാനൂരില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി.
മരം വീണ് ഒരു കാറിനും 2 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് കേടുപാട് ഉണ്ടായത്. തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ചുള്ളിമാനൂര്‍ ജംഗ്ഷനില്‍ റോഡ് സൈഡില്‍ നിന്ന മരം ഒടിഞ്ഞ് വീണത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും, കാറിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.
കനത്ത മഴയിലും കാറ്റിലും ഇവിടെ വൈദ്യുതി പോസ്റ്റുകളും തകര്‍ന്ന് നാശം സംഭവിച്ചിട്ടുണ്ട്. മഴക്കൊപ്പം കനത്ത ഇടിയും മിന്നലുമുണ്ട്. ഇന്നലെയും മഴ ചിലയിടങ്ങളില്‍ ശക്തമായി. ഏപ്രില്‍ 11 മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha
























