രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍.... എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ രാഹുലിനൊപ്പം കല്‍പറ്റയിലെത്തും

അയോഗ്യത നടപടി നേരിട്ടതിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ രാഹുലിനൊപ്പം കല്‍പറ്റയിലെത്തും.
പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും യുഡിഎഫ് നടത്തും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും റോഡ് ഷോയില്‍ ഉപയോഗിക്കുക. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വന്‍ സ്വീകരണമാണ് മണ്ഡലത്തില്‍ യുഡിഎഫ് ഒരുക്കിയിരിക്കുന്നത്.
സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന റോഡ് ഷോ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് തുടങ്ങും.
റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും. രാഹുല്‍ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എന്‍.കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























