Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാനാണ് വടക്കാഞ്ചേരി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്

17 APRIL 2023 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം

ഭക്ഷണം സംബന്ധിച്ച ഒരു ഉത്തരവ് വടക്കാഞ്ചേരി ന​ഗരസഭ സെക്രട്ടറി പുറത്തിറക്കി. ഭക്ഷണം പാഴാക്കരുതെന്നും, പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ പിഴ ഈടാക്കുമെന്നുമായിരുന്നു ഉത്തരവ്. പുതിയ കാലത്ത് ഏറെ പ്രാധാന്യമുള്ള ഒരു ഉത്തരവ്ആണിതെന്നു തോന്നുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം അത് വൈറലായി.

കടുത്ത വിമർശനങ്ങളും ട്രോളുകളുമായി ഉത്തരവ് എയറിലായി. പക്ഷേ ഉത്തരവിൽ നിന്ന് പിന്നോട്ടു പോകാതെ ന്യൂജൻ ട്രോളൻമാർക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുയാണ് ന​ഗരസഭാ അദ്ധ്യക്ഷൻ കെകെ മനോജ്. ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാനാണ് വടക്കാഞ്ചേരി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ലെന്നും ഓഫീസില്‍ മാത്രമല്ല വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 

ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, തുടങ്ങിയവയും വേപ്പില, മുരിങ്ങക്കായ ചണ്ടി, തുടങ്ങിയ കഴിക്കാൻ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാവൂ എന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇത് എന്തോ വിചിത്ര ഉത്തരവാണെന്നും, ശരിയല്ല എന്നുമുള്ള തരത്തിൽ ട്രോളൻമാർ രം​ഗത്തെത്തി.

മൂന്നു നേരവും വൻകിട കുത്തക കമ്പനികളുെട ആഹാരം വേണ്ടുവോളം കഴിച്ച് ആരുടെ മെക്കിട്ടു കേറണമെന്ന് ആലോചിച്ച് സമൂഹമാധ്യമങ്ങലിൽ സമയം തള്ളി നീക്കുന്ന ന്യൂജനറേഷൻ പിള്ളേരിൽ കുറച്ചു പേർക്കഎങ്കിലും ആഹാരത്തിന്റെയും അധ്വാനത്തിന്റെയും വില അറിയാതെ പോയാൽ കുറ്റം പറയാനാവില്ല...

പിഴ ഈടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം നേരിട്ട സാഹചര്യത്തിൽ,ഇതിനുള്ള പ്രതികരണവുമായി വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ മനോജ് രം​ഗത്തെത്തി. നെല്ല് വിതയ്ക്കും മുൻപ് മണ്ണൊരുക്കി തയ്യാറാക്കി ഞാറ്റടി ഉണ്ടാക്കി ഞാറ് നട്ട് വെള്ളം നൽകി വളം നൽകി കള പറിച്ചു നെല്ല് മൂത്ത് കൊയ്ത് കറ്റയാക്കി കൊണ്ടുപോയി മെതിച്ച് നെല്ലെടുത്ത് പുഴുങ്ങി കുത്തി അരിയാക്കി മാറ്റുന്ന പ്രോസസ് നടത്താൻ ചുരുങ്ങിയത് 120 ദിവസം വേണ്ടിവരുന്നു.

അതിന് വേറെ ഒരു അർത്ഥം കൂടിയുണ്ട്. നമ്മൾ പാഴാക്കുന്ന ഓരോ അരിമണിക്കും ചുരുങ്ങിയത് 120 ദിവസത്തെ അധ്വാനത്തിന്റെ കണക്കുണ്ട്. ഒരുവറ്റ് ചോറ് കളയുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് 120 ദിവസത്തെ അധ്വാനത്തിന്റെ മഹത്വമാണ്. ന്യൂജൻ എന്ന് അവകാശപ്പെടുന്ന, എന്തിലും വൈബ് കാണുന്ന ഈ ഒരു തലമുറയ്ക്ക് ഈ കണക്ക് അവിശ്വസനീയവും അതേസമയം കളിയാക്കി പരിഹരിച്ച് ട്രോൾ ആക്കി മാറ്റാൻ ഉള്ളതായിരിക്കാം , പക്ഷേ ഒരു വറ്റ് ചോറ് എന്നതിൻറെ പിന്നിലെ വികാരം ഇന്നുള്ള കാലത്തിന് അറിയാൻ കഴിയുന്നില്ല.

അതറിയാതെ പോയത് ഒരു കുറ്റമല്ല എന്നു മാത്രമേ പറയാനുള്ളൂ എന്ന് കെ.കെ മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങൾ അധ്വാനിച്ച് കാശുകൊണ്ട് വാങ്ങിയ ഭക്ഷണത്തെ ഞങ്ങടെ ഇഷ്ടം പോലെ ഉപയോഗിച്ചു കൂടെ? പിന്നെ ഉപയോഗിക്കാം. പക്ഷേ ഈ സമൂഹത്തോട് കൂടി നിങ്ങൾ കണക്ക് പറയേണ്ടിവരും.

നിങ്ങളാരും തന്നെ തനിയെ ഉണ്ടാക്കിയതല്ല ഇന്നത്തെ നിങ്ങൾ അനുഭവിക്കുന്ന ജീവിത നിലവാരം .ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായം ഞാൻ പറയുന്നില്ല. എന്നാണ് മനോജ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉത്തരവുകൾ ഇക്കാലയളവിലുടനീളം പലതരത്തിലുണ്ടായിട്ടുണ്ട്. എന്നാൽ മനുഷ്യത്വ പരമായ സമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഉത്തരവ് എന്ന നിലയിൽ ആഹാരത്തിന്റെ വില മനസിലാക്കി വിമർഷിക്കാതിരിക്കാമായിരുന്നു.

പിന്നെ, ഇങ്ങനെ വിമർശിക്കണമെങ്കിൽ സംസ്ഥാന സർക്കാർ കാലാകാലങ്ങലായി ഇറക്കിയ പരിഹാസ,വഴിപാട് ഉത്തരവുകൾ തന്നെ ധാരാളം. മനോജ് ഫെയ്സ് ബുക്കിൽ കുറിച് പോസ്റ്റിന്റെ പ്രസക്ത ഭാ​ഗം ഇങ്ങനെ..ബ്രഹ്മപുരം കത്തിയപ്പോൾ ശ്വാസം മുട്ടി എന്നു പറഞ്ഞവരുടെ വേസ്റ്റ് കൂടി ആ കത്തിയ കൂട്ടത്തിൽ ഉണ്ടായിരുന്നു .

അപ്പോ യാഥാർത്ഥ്യം ഇതൊന്നുമല്ല. ഇനി ഇതൊന്നുമല്ല കാര്യം ! വേസ്റ്റ് ഇട്ട ആൾക്ക് ഏത് അടിസ്ഥാനത്തിലാണ് ഫൈൻ ഈടാക്കുക ? ഈ ഫൈൻ ഇട്ട സെക്രട്ടറി ഏത് രാജ കിങ്കരനാണ് ? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പൊട്ടൻ സെക്രട്ടറി ഫൈൻ ഈടാക്കുന്നത് ? എന്ന് തുടങ്ങി ഏതൊക്കെയോ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ഈ ഉത്തരവിട്ട സെക്രട്ടറിയെ മോശപ്പെട്ട വ്യക്തിയായി അല്ലെങ്കിൽ നിയമത്തെ വളച്ചൊടിച്ച വ്യക്തിയായി കാണിച്ച ഒരുപാട് പേരുടെ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു.

ഞാനതിൽ തൃപ്തിപ്പെട്ടു. പറഞ്ഞ് അവസാനിപ്പിക്കട്ടെ,ഭക്ഷണം അമൂല്യമാണ്. ഇനി അത് സമ്പാദിച്ചത് ആരായാൽ പോലും . വച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിൻറെ പ്രധാന ചുമതല. പകരം അതൊക്കെ തന്നെ പൊതിഞ്ഞ് കവറിൽ ആക്കി കളയുന്ന പിതൃശൂന്യമായ പ്രവർത്തിയെ അംഗീകരിക്കാൻ ആർക്കും കഴിയില്ല.

ഞാൻ ഈ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴൊക്കെ തന്നെ അതുകൊണ്ട് എഫ്ബിയിൽ പോസ്റ്റ് ചെയ്തു എന്നെ കാലേൽ വാരി ചുമരിൽ അടിച്ച് പോസ്റ്റ് ആക്കിയ പ്രിയപ്പെട്ട നിയമപാലന കിങ്കരന്മാരെ , ഈ രാജ്യത്ത് നടക്കുന്ന നിയമ ലംഘനങ്ങളെ നിങ്ങൾ ആദ്യം കണ്ടു ലംഘനം നടത്താതിരിക്കാൻ ശ്രമിക്കുക. അല്ലാതെ സ്വന്തം വീട്ടിൽ അച്ഛനായാലും അമ്മയായാലും സഹോദരി ആയാലും ഭാര്യയായാലും ഇനി അവനവൻ തന്നെയായാലും വച്ചുണ്ടാക്കിയ ഭക്ഷണത്തെ കഴിക്കാതെ വലിച്ചെറിയുന്നത് ആണ് ഏറ്റവും മോശപ്പെട്ട പ്രവർത്തി . ഇങ്ങനെയാണ് പോസ്റ്റ്...

ഈ ഉത്തരവ് വിചിത്രമായി തോന്നുന്നത്, സ്വന്തം കാര്യ മാത്രം നോക്കി ജീവിക്കുന്നവർക്കാവണം. അല്ലെങ്കിൽ ആഹാരം പാഴാക്കുന്നത് തടയാൻ എടുത്ത ഒരു നീക്കം ഇത്ര വിമർശിക്കപ്പെടുന്നതെങ്ങനെ. പിന്നെ ട്രോളുകൾ, മറ്റെന്തിനെയും വിറ്റു ജീവിക്കുന്ന പരാന്ന ഭോജികളായവർക്ക്, വിൽക്കുന്നത് എന്താണെന്നത് വിഷയമല്ല.

അതൊരാളുടെ വികാരമോ വിചാരമോ, വ്യക്തിത്വമോ, പദവിയോ, സ്വകാര്യതയോ ഇനി െന്തിനേറെ മൃത ശരീരമായാൽ പോലും അവരത് ചെയ്യും. സമൂഹമാധ്യങ്ങളിലുടനീളം കണ്ടുവരുന്നതും അതാണ്. എന്നാൽ നല്ലവരായ കുറേ മനുഷ്യർ കെകെ മനോജിന്റെ ഉത്തരവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയിട്ടുമുണ്ട്. നന്മ മരിച്ചിട്ടില്ലാത്ത അത്തരം മനുഷ്യരുടെ പ്രതികരണങ്ങളാണ് കൂട്ടത്തിൽ വഴിതെറ്റിയിട്ടില്ലാത്ത യുവതയ്ക്ക് പര്ചേദനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (12 minutes ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (20 minutes ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (49 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (1 hour ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (1 hour ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (7 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (7 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (7 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (8 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (8 hours ago)

Malayali Vartha Recommends