റിയാസിനും അപ്പക്കച്ചവടം നടത്തണം;സഖാക്കന്മാര്‍ക്ക് അപ്പക്കച്ചവടം നടത്താന്‍ വേണ്ടിയെങ്കിലും കെ റെയില്‍ നടപ്പാക്കണം,ബിജെപി ഇറക്കിയ രാഷ്ട്രീയ വാരിക്കുഴിയില്‍ സിപിഎം മൂക്കുംകുത്തി വീണു,വന്ദേഭാരത് കോര്‍ട്ടില്‍ വീണതോടെ ഹാലിളക്കം സിപിഎമ്മിന്,വടംവലി തുടരും

കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഔദാര്യമല്ല, മലയാളികളുടെ അവകാശം. മരുമോന്‍ മന്ത്രിയ്ക്ക് കലിപ്പ് തീരണില്ല. വന്ദേഭാരത് വന്നതിന്റെ ക്ഷീണം തീരാത്തത് കൊണ്ട് കൂട്ടക്കരച്ചില്‍ ്‌വസാനിക്കുന്നില്ല. ഒടുവില്‍ വന്ദേഭാരത് വന്നതില്‍ സന്തോഷമുണ്ട് പക്ഷെ അത് കേരളത്തിന്റെ അവകാശമെന്ന് പറഞ്ഞൊപ്പിച്ച് മുഹമ്മദ് റിയാസ്. ഇത് തന്നെയാണ് റിയാസെ നിങ്ങളുടെ സര്‍ക്കാരിനോടും മലയാളിക്ക് പറയാനുള്ളത്. ക്ഷേമ പെന്‍,ന്‍ കൊടുത്താലും, എന്തെങ്കിലും പദ്ധതി കൊണ്ടുവന്നാലും ഒക്കെ അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്. കാരണം കാശ് ജനങ്ങളുടേത് തന്നെയാണ്.
പക്ഷെ ഇതിനിടയില്‍ക്കൂടിയും അപ്പക്കച്ചവടത്തിനുള്ള കെ റെയില്‍ പൊക്കി കാണിച്ചിട്ടുണ്ട് റിയാസ്. കാലം ആഗ്രഹിക്കുന്ന പദ്ധതിയാണ് കെ റെയില്‍. ഭാവി തലമുറ ആഗ്രഹിക്കുന്ന പദ്ധതിയാണ്. വന്ദേഭാരത് സില്‍വര്‍ലൈനിന് ബദലാകില്ല. കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നത് സന്തോഷകരമായ കാര്യമാണ്. വളരെ വൈകിയാണ് ഒരു പുതിയ ട്രെയില്‍ കിട്ടിയത്. എന്നാല്‍, പുതിയ ട്രെയിന്‍ വന്നു, അതുകൊണ്ട് എല്ലാമായയെന്ന പ്രചരണം ശരിയല്ല. കൃത്രിമമായി സന്തോഷം പ്രചരിപ്പിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശത്തിന് അനുസരിച്ച് കേരളത്തിന് ട്രെയിനുകള്‍ ലഭിക്കുന്നില്ല. മറ്റുസംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതുപോലെ ട്രെയിനുകള്‍ കേരളത്തിന് നല്‍കുന്നില്ല. കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി ട്രെയിന്‍ വരുന്നത് കൊണ്ടാണ് കേരളത്തിലെ ബി.ജെ.പിക്ക് അത് ആഘോഷമായി തോന്നുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗോവിന്ദന്‍ മാഷ് പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. റെയില്‍വേ ലൈനിലെ വളവുകള്‍ നിവര്‍ത്താന്‍ ചുരുങ്ങിയത് പത്ത് മുതല്‍ 20 വര്‍ഷം വരെ എടുക്കുമെന്നാണ് പലരും പറയുന്നത്. അതൊരു യാഥാര്‍ഥ്യമാണ്. സില്‍വര്‍ലൈന്‍ വന്നാല്‍ വളരേ വേഗത്തില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. വളവുകള്‍ നിവര്‍ത്തിയാല്‍ വന്ദേഭാരത് ട്രെയിന്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ സില്‍വര്‍ലൈനില്‍ എത്താന്‍ സാധിക്കും. അതാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞ, കുടുംബശ്രീയിലുള്‍പ്പടെയുള്ളവര്‍ക്ക് ഒറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അപ്പം കൊണ്ടുപോയി വിറ്റ് തിരിച്ച് പെട്ടെന്ന് തന്നെ എത്താന്‍ പറ്റുന്ന സാഹചര്യമുണ്ടാവും. വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണ്', മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ബോഗികള്‍ പലതും തുരുമ്പ് പിടിച്ചുകിടക്കുകയാണ്. ചില ട്രെയിനില്‍ കയറുമ്പോള്‍ ടെറ്റനസിന്റെ സൂചികൂടി അരയില്‍വെക്കണമെന്നാണ് എന്നോട് ഒരു സുഹൃത്ത് പറഞ്ഞത്. ആ നിലയിലാണ് ചില ബോഗികള്‍. കേരളത്തിന് നല്ല ട്രെയിനുകളും ബോഗികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ല മുഹമ്മദ് റിയാസെ വന്ദേഭാരത് വന്നപ്പോള്‍ മാത്രമാണോ കേരളത്തിലെ മറ്റ് ട്രെയ്‌നുകളുടെ അവസ്ഥകളേക്കുറിച്ച് താങ്കകള്‍ക്ക് ബോധം ഉണ്ടായത്. ഇത്രകാലം എവിടെ ആയിരുന്നു എന്തായിരുന്നു വാ തുറക്കാതിരുന്നത്. കേരളത്തിലെ ട്രെയ്‌നുകളുടെ ദുരവസ്ഥകളേക്കുറിച്ച് എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല. ഇപ്പോള്‍ വന്ദേഭാരത് വന്നപ്പോഴാണ് ആ ബോധോദയം ഉണ്ടായത്. ഇപ്പോഴും നിങ്ങളൊരു കൂട്ടത്തിന് വന്ദേഭാരതിന്റെ കാര്യത്തില്‍ ഹാലിളക്കം. എന്തിന് അതില്‍ രാഷ്ട്രീയം കാണണം. വന്ദേഭാരത് രാഷ്ട്രീയ ട്രെയ്ന്‍ ആക്കിയതില്‍ നിങ്ങള്‍ക്കൊക്കെയും പങ്കുണ്ട്. സിപിഎമ്മിന് മാത്രം സഹിക്കുന്നില്ല. വന്ദേഭാരത് വന്നോതോടെ കെ റെയില്‍ വരും കെ റെയില്‍ മികച്ച പദ്ധതി തള്ള് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി വാ തുറക്കുന്നില്ല. പാകരം പാര്‍ട്ടി സെക്ട്രടറിയും മന്ത്രിമാരും ദിവസവും വന്ന് കെ റെയില്‍ വരും തള്ള് തുടങ്ങിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























