വന്ദേഭാരതിന് ഇടത് പാളയത്തില്‍ നിന്നുവന്ന വിപ്ലവ കവിത ചൂടന്‍ ചര്‍ച്ച;അപ്പം ഗോവിന്ദനെ പരിഹസിച്ചും കെ റെയിലിനെ വിമര്‍ശിച്ചും കവിത,അടിതെറ്റി വീണ് സിപിഐ-സിപിഎം,പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ ഇടത് ചേരിക്ക് കൊടുത്തത് മുട്ടന്‍ പണി,വന്ദേഭാരതില്‍ ആരും രാഷ്ട്രീയം കളിക്കണ്ട

വന്ദേഭാരതിന്റെ പേരില്‍ കേരളത്തില്‍ രാഷ്ട്രീയ അടി നടക്കുമ്പോള്‍ കൂകിപ്പായുകയാണ് വന്ദേഭാരത്. നിങ്ങളിവിടെ കിടന്ന് അടിച്ചോളു ഞാനെന്റെ ജോലി നോക്കട്ടേയെന്ന മട്ടില്‍ മൂപ്പര് കൂളായി കുതിക്കുന്നു. എന്നാല്‍ വന്ദേഭാരതിന് ഇടത് ചേരിയില്‍ നിന്നൊരു വിപ്ലവ കവിത വന്നാല്‍ എങ്ങനിരിക്കും. എന്നാല്‍ രാഷ്ട്രീയ കേരളം ഒന്ന് ചൂടുപിടിക്കും. അങ്ങനെ ചൂടുപിടിച്ച് കഴിഞ്ഞു. വന്ദേഭാരതിനെ കുറിച്ച് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ എഴുതിയ കവിതയാണിപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. രൂപേഷിന്റെ കവിതയില്‍ അപ്പം ഗോവിന്ദനേയും പരിഹസിക്കുമ്പോള്‍ കളിമാറുന്നു. ഇതുമാത്രമല്ല കെ റെയിലിനെ ഒന്നാക്കിയുമാണ് കവിത. ഇടത് ചേരിയില്‍ നിന്ന് ഇടതിനിട്ടൊരു കുത്ത്. കിട്ടിയ അവസരം ബിജെപി മുതലെടുത്തു. കവിത പങ്കുവെച്ച് കെ സുരേന്ദ്രന്‍ ഒരു കളി കളിച്ചു. ഇടത് വലത് ചേരിയിലെ നേതാക്കന്മാരുടെ മക്കള്‍ താമരക്കുളത്തില്‍ ചാടുന്ന കാഴ്ചയാണല്ലോ ഇപ്പോള്‍ ട്രെന്‍ഡിങ്. അതുകൊണ്ട് കവിതയിലൂടെ പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ ചുവപ്പ് മടക്കി കാവിയുടുക്കുമോ എന്നൊരു ചര്‍ച്ചയും കൊഴുക്കുന്നു.
നേതാക്കന്മാരുടെ രാഷ്ട്രീയം തന്നെ മക്കള്‍ക്കും വേണമെന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ. ഏത് രാഷ്ട്രീയം വേണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനം. അതുകൊണ്ട് സിപിഐ നേതാവിന്റെ മകന്‍ പന്ന്യന്‍ രവീന്ദ്രന്റെ മകന് അതേ രാഷ്ട്രീയം തന്നെ ആകണമെന്നുമില്ല. എന്നാല്‍ രൂപേഷിന്റെ കവിതയില്‍ എല്ലാവരും രാഷ്ട്രീയം മാത്രമേ കാണുന്നുള്ളു. അതിലെ വികസനം കാണാതെ പോകുന്നു. കെ റെയിലിനെ എതിര്‍ക്കുന്നു ഗോവിന്ദനെ പരിഹസിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഈ കവിത രാഷ്ട്രീയമായി വ്യാഖ്യാനിക്കെപ്പെടുന്നത്. മാത്രമല്ല കവിതയില്‍ കെ റെയിലിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കെ റെയിലിനെ സിപിഐ നേതാക്കളും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന് കെ റെയില്‍ വന്നേമതിയാകൂ എന്ന വാശി. അതാണ് ഇപ്പോള്‍ രൂപേഷിന്റെ കവിത വലിയ ചര്‍ച്ചയാകുന്നതും. നമുക്ക് രാഷ്ട്രീയമല്ല ഈ കവിതയിലെ ചില സാധ്യതകളും വികസനവശവും നോക്കാം.
രൂപേഷിന്റെ കവിത ഇങ്ങനെ: 'വന്ദേ ഭാരത് 'നോട് 'വരണ്ടേ ഭാരത് ' എന്നു പറയാതെ 'വരട്ടെ ഭാരത് ' എന്നു പറയാത്തവര്‍ മലയാളികളല്ല....
വന്ദേ ഭാരതിന് മോദി കൊടിയുയര്‍ത്തിയാലും...ഇടതുപക്ഷം വെടിയുതിര്‍ത്താലും...വലതുപക്ഷം വാതോരാതെ സംസാരിച്ചാലും...പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ പോയി അപ്പം വില്‍ക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല ...കെ. റെയില്‍ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍...വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ. ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് ....പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നില്‍ക്കുമ്പോള്‍ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് ...അങ്ങിനെ വലിക്കുന്ന ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക മോദിയല്ല..... വലിക്കുന്നവര്‍ തന്നെയാകും ...വൈകി വന്ന വന്ദേ ഭാരതിനെ വരാനെന്തെ വൈകി എന്ന പരിഭവത്തോടെ...
വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴേ അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു 'ഉസൈന്‍ ബോള്‍ട്ട് ' കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ......വന്ദേ ഭാരത്.........ഇതായിരുന്നു അഭിഭാഷകന്‍ കൂടിയായ രൂപേഷ് പന്ന്യന്റെ കവിത.
വരട്ടെ ഭാരത് എന്ന പേരിലുള്ള കവിത കേരളത്തിലെ ഇടത് വലതിനെ പൊള്ളിക്കുന്നത് വെറുതെയല്ല. എന്തിനീ പൊള്ളലെന്നാണ് മനസ്സിലാകാത്തത്. വരട്ടേ മോദിയെന്നൊന്നും അല്ലല്ലോ വരട്ടേ ഭാരതെന്നല്ലേ രൂപേഷ് കുറിച്ചിരിക്കുന്നത്. വന്ദേബാരതില്‍ ആരും ഇവിടെ രാഷ്ട്രീയം കളിക്കണ്ടാ എന്നാണ് മലയാളിക്ക് തിരികെ പറയാനുള്ളത്. വന്ദേഭാരതില്‍ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം മാത്രം കാണുമ്പോള്‍ യാത്രക്കാര്‍ സുഖപ്രദമായ യാത്ര മാത്രമേ കാണുന്നുള്ളു. ഒരല്‍പ്പം പോലും വൈകാതെ വീടണയാനുള്ള മനുഷ്യന്റെ ഓട്ടത്തിനിടയില്‍ അവര്‍ക്കിതില്‍ രാഷ്ട്രീയമൊന്നും കാണാന്‍ നേരമില്ല. നിങ്ങള്‍ ദിവസവും ജോലിക്ക് പോകാന്‍ കിലോമീറ്ററുകള്‍ ട്രെയ്‌നിലും ബസ്സിലും യാത്ര ചെയ്യുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ. അവര്‍ക്ക് ഓട്ടപ്പാച്ചിലാണ്. രാവിലെ നേരംതെറ്റാതെ ഓഫീസില്‍ എത്തണം അല്ലെങ്കില്‍ അവരുടെ അവശ്യ സ്ഥലങ്ങളിലെത്തണം. വൈകിട്ട് കുടുംബവുമായ് ഒരല്‍പ്പ നേരമെങ്കിലും ഒന്നിച്ചൊന്ന് ഇരിക്കാന്‍ വൈകാതെ വീട്ടിലെത്തണം. അതിന് ബ്ലോക്കില്ലാതെ വഴിയില്‍ കിടക്കാതെ എവിടെയും കാത്തുകെട്ടി കിടക്കേണ്ടി വരാതെ മികച്ച യാത്രാ സൗകര്യങ്ങള്‍ വേണം. അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഭരണകൂടങ്ങളാണ്. അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലാതെ എന്തിലും ഏതിലും ഇങ്ങനെ രാഷ്ട്രീയം കാണുകയല്ല വേണ്ടത്.
വന്ദേഭാരതില്‍ ഇടതും വലതും ബിജെപിയും ഇവിടെ രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല. ഒരു ട്രെയ്ന്‍ കേരളത്തിന് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തിനാണിത്ര രാഷ്ട്രീയം കളിച്ചത്. വോട്ടിന് വേണ്ടിയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും കേരളത്തിലുള്ളവര്‍ക്കുണ്ട്. പിന്നെ വന്ദേ ഭാരത് വന്നതോടെ കെ റെയിലിന് മങ്ങലേറ്റതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. കെ റെയില്‍ ഇന്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം കുറേ മനുഷ്യരെ കുടിയൊഴിപ്പിച്ചിട്ട് അങ്ങനിവിടെ കമ്മീഷന്‍ റെയില്‍ കൊണ്ടുവരണ്ട. ജനങ്ങളെ കുടിയൊഴിപ്പിക്കാതെ നടപ്പാക്കാന്‍ പറ്റുന്ന മുന്നില്‍ ഉണ്ടായിട്ടും ആ പദ്ധതികള്‍ മുക്കിയിട്ട് കെ റെയില്‍ വേണമെന്ന് വാശിപിടിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തന്നെയാണ്. പിന്നെ ഏത് പദ്ധതി നടപ്പാക്കിയാലും അതില്‍ എന്തിന് രാഷ്ട്രീയം കളിക്കണം. ഇതൊന്നും ഇവരുടെ തറവാട്ടിലെ പൈസ കൊണ്ട് നടപ്പാക്കുന്ന പദ്ധതികളല്ല. ഇതെല്ലാം ജനങ്ങളുടെ കാശ് തന്നെയാണ്.
https://www.facebook.com/Malayalivartha
























