ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചു

ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ വടകര റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചു. ഏപ്രില്‍ ഏഴിനാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെും കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഭാര്യയെ അന്നുരാത്രി റോഡില്‍ ഇറക്കിവിട്ടിരുന്നു. ഡി.ഐ.ജി പുട്ട വിമലാദിത്യ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എസ്.പി ഓഫീസില്‍ എത്തിയിട്ടുണ്ട്. വടകരയിലെ റൂറല്‍ ആസ്ഥാനത്തെത്തിച്ച ശേഷമായിരിക്കും ഷാഫിയെ താമരശേരിയിലേക്ക് കൊണ്ടുവരിക.തട്ടിക്കൊണ്ടുപോയി 11ാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്.
അതേസമയം കര്‍ണാടകയില്‍ നിന്ന് ഷാഫിയെ കണ്ടെത്തിയത് എന്നാണ് പൊലീസ് ആദ്യം നല്‍കിയ വിവരമെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഷാഫിയെ ക്വട്ടേഷന്‍ സംഘം മൈസുരില്‍ ഇറക്കിവിട്ടുവെന്നും അവിടെ നിന്ന് ബസില്‍ ഇന്ന് ഉച്ചയോടെ ഷാഫി താമരശേരിയിലെ വീട്ടിലെത്തി എന്നും റിപ്പോര്‍ട്ടുണ്ട്, പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം.
ആരാണ് തട്ടിക്കൊണ്ടുപോയത് എന്നാകാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയെ ചോദ്യം ചെയ്ത് ഇക്കാര്യം പുറത്തുകൊണ്ടു വരാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വീഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു, സൗദി രാജകുടുംബത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത 325 കിലോ സ്വര്‍ണത്തിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫി വീഡിയോയില്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























