കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് അഞ്ചിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു

കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചു. മെയ് അഞ്ചിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു.
മാര്‍ച്ച് 15വരെയുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ബാക്കി ശമ്പളം എപ്പോള്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടില്ല. 84 കോടി രൂപയാണ് ഒരു മാസം ശമ്പളത്തിനായി വേണ്ടത്. 50 കോടി രൂപ സര്‍ക്കാരാണ് നല്‍കുന്നത്. ശേഷിക്കുന്ന തുക കെഎസ്ആര്‍ടിസി കണ്ടെത്തും.
ശമ്പളത്തിനായി ഇനിയും പൈസ നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സിപിഎം അനുകൂല സംഘടനായ കെഎസ്ആര്‍ടിഇഎ, ബിഎംഎസിന്റെ സംഘടനയായ കെഎസ്ടിഇഎസ്, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ് എന്നിവയാണ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകള്‍.
https://www.facebook.com/Malayalivartha
























