ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 53 കാരന് ആറു വര്‍ഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ
ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 53 കാരന് ആറു വര്‍ഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. കാരയാട് കാളിയത്തുമുക്ക് തേവറോത്ത് ഇബ്രായിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.പി.അനില്‍ പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ വീട്ടിലും കുട്ടിയുടെ വീട്ടിലുമായി പല തവണകളായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബാലിക പിന്നീട് രക്ഷിതാക്കളോട് പീഡന വിവരം പറയുകയായിരുന്നു. മേപ്പയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ എ.കെ.സജീഷ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി.ജെതിന്‍ കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha