Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

 വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തി... ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് പ്രാഥമിക വിലയിരുത്തല്‍... പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും

18 APRIL 2023 06:18 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് പ്രാഥമിക വിലയിരുത്തല്‍. പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തി.

കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് ഏഴ് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10 മിനിറ്റാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. തിരിച്ചുള്ള ഓട്ടത്തില്‍ പത്ത് മിനിറ്റ് അധികം. ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വേ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ഇന്നലെ രാവിലെ 5.10-ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച ട്രയല്‍റണ്‍, ഉച്ചയ്ക്ക് 12.20-ഓടെയാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.

ഇനിയും ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. അപ്പോഴേക്കും സ്‌റ്റോപ്പുകളും നിരക്കും നിശ്ചയിച്ച് കുറച്ചു കൂടി സമയലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ. വന്ദേഭാരത് എക്സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ .

അതേസമയം വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ സമയത്ത് എത്താന്‍ ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ മൂന്നാം ട്രാക്കിന് റെയില്‍വേ നടപടി തുടങ്ങി. അധികം ഭൂമി ഏറ്റെടുക്കാതെ നടപ്പാക്കാനാണ് ശ്രമം നടത്തുന്നത്. സര്‍വേയ്ക്ക് നടപടിയായി. ഭൂമി ഏറ്റെടുക്കാതെ ട്രാക്കുകളുടെ വളവുകളും നിവര്‍ത്തും.

ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്ററും ഭാവിയില്‍ 130മാണ് ലക്ഷ്യം. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് 7.10 മണിക്കൂറിലെത്തിയാണ് വന്ദേഭാരത് ഇന്നലെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം- കണ്ണൂര്‍ 501 കി.മീറ്ററാണ് ദൂരം. ആറു മണിക്കൂറിലെങ്കിലും എത്താനായിരുന്നു ശ്രമം. നിലവില്‍ രാജധാനി 7.57 മണിക്കൂറില്‍ എത്തുന്നുണ്ട്. ഉദ്ഘാടനത്തിന് മുമ്പ് ഒരു ട്രയല്‍ റണ്‍ കൂടി നടത്തും.
ഷൊര്‍ണൂര്‍- മംഗലാപുരം സെക്ഷനില്‍ മാത്രമാണ് നിലവില്‍ 110 കി.മീറ്റര്‍ വേഗം സാദ്ധ്യമാകുന്നത്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കി.മീറ്ററാണ് പരമാവധി വേഗം. ഇത് പരിഗണിച്ചാണ് മൂന്നാം ട്രാക്കിന് നടപടി. തുടക്കത്തില്‍ തന്നെ 110 കി.മീറ്ററിന് മുകളിലായിരിക്കും നിര്‍ദ്ദിഷ്ട പാതയിലെ വേഗം.

ട്രാക്ക് നിവര്‍ത്തലും മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയര്‍ന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കിയാല്‍ വേഗം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനുള്ള നടപടികളും തുടങ്ങി.

അതേസമയം സ്റ്റോപ്പുകള്‍ കൂട്ടാന്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഒരു സ്റ്റോപ്പില്‍ ഒരുമിനിറ്റ് നിറുത്തിയാല്‍ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, ഷൊര്‍ണൂര്‍,തിരൂര്‍ തുടങ്ങിയ ഇടങ്ങളില്‍ സ്റ്റോപ്പ് വേണമെന്ന് ആവശ്യമേറെയാണ്. ഈ മാസം 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...  (11 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (15 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (41 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (49 minutes ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (59 minutes ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (1 hour ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (2 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (7 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (7 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (8 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (8 hours ago)

Malayali Vartha Recommends