Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസ് ... വിചാരണ മെയ് 3 ന് ആരംഭിക്കും, ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പനെന്ന ആറ്റിങ്ങല്‍ ബിജുവിന്  മെഡിക്കല്‍ ഗ്രൗണ്ടിലാണ് ജാമ്യം നല്‍കിയത് , മൂന്നു തവണ വിചാരണക്കോടതി ജാമ്യ ഹര്‍ജി തള്ളിയിരുന്നു, 11 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല, ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ചക്കേസിലും പ്രതി

18 APRIL 2023 07:16 AM IST
മലയാളി വാര്‍ത്ത

കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം , മോഷണം , കവര്‍ച്ച , ആളപഹരണക്കേസുകളില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ആറ്റിങ്ങല്‍ ബിജു പ്രതിയായ കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസ് വിചാരണ മെയ് 3 ന് ആരംഭിക്കും.


വിചാരണ തീയതി ഷെഡ്യൂള്‍ കോടതി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. കൊലക്കേസില്‍ ജാമ്യമനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ ഗ്രൗണ്ടിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യക്കാരെ ഹാജരാക്കി ജാമ്യ ബോണ്ട് എക്‌സിക്യൂട്ട് ചെയ്യാന്‍ തലസ്ഥാനത്തെ വിചാരണക്കോടതി ഉത്തരവിട്ടു.



വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിവിധ ഘട്ടങ്ങളില്‍ പ്രതി സമര്‍പ്പിച്ച മൂന്നു ജാമ്യ ഹര്‍ജികളും തള്ളിയിരുന്നു. പ്രതി ഇരുമ്പഴിക്കുള്ളില്‍ കിടന്ന് വിചാരണ നേരിടാനും വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസരിച്ചത്.



മറ്റു11 കേസുകളില്‍ ജാമ്യം ലഭിച്ചിട്ടും ഈ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനായിരുന്നില്ല. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ സെഷന്‍സ് ജഡ്ജി എല്‍. ജയവന്താണ് ഉത്തരവിട്ടത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ പ്രതിയെ അനവധി കേസുകളില്‍ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ ശിക്ഷ ഭയന്ന് വീണ്ടും ഒളിവില്‍ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയില്‍ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹര്‍ജിയും തള്ളിയത്.



മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്. സെപ്റ്റംബറില്‍ മുന്‍ ജാമ്യഹര്‍ജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.




1997 ലാണ് കടക്കാവൂര്‍ സ്വദേശി മണിക്കുട്ടനെന്ന കുമാരനെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തന്നെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതിയായ മണിക്കുട്ടനെ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.


ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ച കേസിലും ബിജുവിന്റെ വിചാരണ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്. 2001 ല്‍ ബിജുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ നടത്തിയ കൂട്ടായ്മ കവര്‍ച്ചക്കേസിലാണ് വിചാരണ നടക്കുന്നത്.

തമിഴ്‌നാട് തക്കല തൃക്കോല്‍വട്ടം പുഷ്പഗിരി വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ബി. റ്റി. എസ്. റോഡ് സുബ്രഹ്മണ്യ വിലാസത്തില്‍ (പാലസ് റോഡ് ശബരി വീട് ) ബിജു (56) വിനെയാണ് ഹാജരാക്കേണ്ടത്. ഇയാള്‍ കടക്കാവൂര്‍ മണിക്കുട്ടന്‍ കൊലക്കേസ് കൂടാതെ അമ്പലത്തറ അബ്ദുള്‍ ജബ്ബാര്‍ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വര്‍ഷത്തിലധികമായി കോടതിയില്‍ ഹാജരാകാതെയും പോലീസിനെ വെട്ടിച്ചും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊന്‍കുന്നത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടി കൂടുകയായിരുന്നു.



തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍ , മുംബൈ , ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കടക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ല്‍ നടന്ന നേമം കൊലക്കേസിലും 1994 ല്‍ നടന്ന വലിയതുറ കൂട്ടായ്മ കവര്‍ച്ചക്കേസിലും പ്രധാന പ്രതിയാണ്.


തിരുവനന്തപുരം റൂറല്‍ ആറ്റിങ്ങല്‍ , കടക്കാവൂര്‍ , ചിറയിന്‍കീഴ് , വര്‍ക്കല , തിരുവല്ലം , തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് , മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം , അന്യായ തടങ്കലില്‍ വക്കുന്നതിനായുള്ള ആള്‍ മോഷണം , കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനായുള്ള ആള്‍ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (8 minutes ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (36 minutes ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (2 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (2 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (2 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (2 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (2 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (2 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (2 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (2 hours ago)

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക  (2 hours ago)

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ  (2 hours ago)

തെക്കൻ തീരദേശ തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  (2 hours ago)

Malayali Vartha Recommends