Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ കാറുകാരന്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ വച്ച് അധിക്ഷേപിച്ചതും അമിതമായ തുക ആവശ്യപ്പെട്ടതിലും മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി കുടുംബത്തിന്റെ ആരോപണം...

18 APRIL 2023 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന്‍ പണം ആവശ്യപ്പെട്ടതില്‍ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി കുടുംബത്തിന്റെ ആരോപണം...

കാറുകാരന്‍ 48,000 രൂപ ആവശ്യപ്പെട്ടതില്‍ ഏറെ വിഷമത്തിലായിരുന്നു യുവാവ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ചുള്ള അധിക്ഷേപങ്ങളില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ആയ 21 കാരന്‍ ആത്മഹത്യ ചെയ്തതായാണ് കുടുംബം പറയുന്നത്.


വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസില്‍ ആദര്‍ശ് എസ് എസ് ആണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഉച്ചക്കട - പയറ്റുവിള റോഡില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന് സമീപത്തായി ആദര്‍ശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചിരുന്നു.

കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ആദര്‍ശിന് കാലിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന യുവാവ് ഓട്ടോറിക്ഷ ലൈറ്റ് ഇല്ലാതെ വന്ന് ഇടിച്ചതാണെന്നും അതിനാല്‍ വാഹനം കണ്ടില്ലെന്നും ആദര്‍ശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തടിച്ചുകൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ ആരോപണം ഉന്നയിച്ചു.


അപകടത്തില്‍ കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാമെന്ന് ആദര്‍ശ് പറഞ്ഞെങ്കിലും കാര്‍ ഓടിച്ചിരുന്ന യുവാവ് ഇതിന് തയ്യാറായില്ല. തനിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഉള്ളത് എന്നും അതിനാല്‍ വാഹനം അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ 48,000 നഷ്ടപരിഹാരം വേണമെന്നും യുവാവ് ആദര്‍ശിനോട് ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. അപകട സ്ഥലത്തിന് സമീപം ആണ് ആദര്‍ശിന്റെ വീട്.

വീട്ടില്‍ നിന്ന് പോകുന്ന വഴിക്കാണ് അപകടമെന്ന് ബന്ധുക്കള്‍ . സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആദര്‍ശിന്റെ സഹോദരന്‍ അനൂപ് എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്ന ആദര്‍ശിനോട് വീട്ടിലേക്ക് പോകാനായി ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനോടും കാറോടിച്ചിരുന്ന യുവാവിനോടും അനൂപ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെങ്കിലും കാര്‍ ഓടിച്ചിരുന്ന യുവാവ് വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആയതിനാല്‍ വാഹനം ശരിയാക്കാന്‍ സര്‍വീസ് സെന്ററില്‍ നിന്ന് പറഞ്ഞ 48,000 രൂപ നഷ്ടപരിഹാരം വേണമെന്ന് നിലപാടില്‍ തന്നെ ഉറച്ചുനിന്നു.


ഇതിനിടയില്‍ വീട്ടിലേക്ക് പോയ ആദര്‍ശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ പിതൃ സഹോദരനാണ് ആദര്‍ശ് വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. ഉടനെ അദ്ദേഹം അപകട സ്ഥലത്ത് ഓടിയെത്തി ആദര്‍ശിന്റെ സഹോദരന്‍ അനൂപിനോടും നാട്ടുകാരോടും വിവരം പറഞ്ഞു. ഇവര്‍ എത്തി ആദര്‍ശിനെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്ന് രാത്രി തന്നെ അപകടത്തില്‍പ്പെട്ട കാര്‍ സ്ഥലത്തുനിന്ന് മാറ്റിയതായി ആദര്‍ശിന്റെ കുടുംബം ആരോപിക്കുന്നു.


സമീപത്തെ സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിന് ഓവര്‍ടേക്ക് ചെയ്ത് വരുന്ന ഓട്ടോറിക്ഷയും എതിര്‍ദിശയില്‍ നിന്ന് വരുന്ന കാറും കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ ആരോപണം തള്ളി ഓട്ടോറിക്ഷ ഹെഡ് ലൈറ്റ് ഇട്ടാണ് വന്നതെന്ന് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ അധിക്ഷേപം കാരണമാണ് ആദര്‍ശ് ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയതായി മരിച്ച ആദര്‍ശിന്റെ സഹോദരന്‍് പറഞ്ഞു

കാറോടിച്ചിരുന്ന വ്യക്തി നാട്ടുകാര്‍ക്ക് മുമ്പില്‍ വച്ച് അധിക്ഷേപിച്ചതും അമിതമായ തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘര്‍ഷവും മനോവിഷമവും ആണ് ആദര്‍ശിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

" f




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലമ്പലത്ത് യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു...  (12 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (16 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (42 minutes ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (50 minutes ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (1 hour ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (1 hour ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (2 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (7 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (7 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (7 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (8 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (8 hours ago)

Malayali Vartha Recommends