ആലുവയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ആലുവയില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. പുക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുര വീട്ടില്‍ നസീം നിസാമിനെയാണ് (21) ആലുവ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ജനുവരി 17ന് ഗാരേജിന് സമീപമുള്ള പമ്പില്‍ വച്ച് ചുണങ്ങംവേലി സ്വദേശി ഗിരീഷിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കുറ്റിതെക്കേതില്‍ വിശാല്‍ മുരളിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കൃത്യത്തിനു ശേഷം ഒളിവില്‍പ്പോയ നസീമിനെ ഈരാറ്റുപേട്ടയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha

























