രണ്ടര വര്‍ഷം മുന്‍പാണ് ബിജു സഞ്ചി ഏല്‍പ്പിക്കാന്‍ തന്നതെന്ന് സെല്‍വി

രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിജു രാധാകൃഷ്ണന്‍ സഞ്ചി ഏല്‍പ്പിക്കാന്‍ തന്നതെന്ന് ബിജു രാധാകൃഷ്ണന്റെ ബന്ധു. തന്റെ അമ്മയുടെ അനുജത്തിയുടെ മകനാണ് ബിജു രാധാകൃഷ്ണനെന്നും സെല്‍വി പറഞ്ഞു.സഞ്ചിയില്‍ എന്താണെന്ന് അറിയില്ലെന്നും കമ്മീഷന്റെ മുന്‍പില്‍ വച്ച് തുറന്നു നോക്കുമ്പോഴാണ് സഞ്ചയില്‍ എന്താണെന്ന് പോലും ശ്രദ്ധിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നും സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നുവെന്നായിരുന്നു സെല്‍വിയും വീട്ടുകാരും പറഞ്ഞതെങ്കിലും നാട്ടുകാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് പൊതി കൈമാറാന്‍ തയ്യാറായത്. ബിജു രാധാകൃഷ്ണനെയും വീട്ടിലേക്ക് വിളിപ്പിച്ചു. എന്നാല്‍ ബിജുവിനെ ഒഴിവാക്കിയാണ് വീട്ടുകാരുമായി സംഘം കൂടിക്കാഴ്ച നടത്തിയത്. സ്ഥലത്ത് ഇല്ലാതിരുന്ന ചന്ദ്രന്‍ വീട്ടുകാരുമായി നിരന്തബന്ധപ്പെട്ടിരുന്നു.
ചില സര്‍ട്ടിഫിക്കറ്റുകളും വിസിറ്റിംഗ് കാര്‍ഡുകളും സീലുകളും സിംകാര്‍ഡും ലെറ്റര്‍പാഡുകളും മാത്രമേ പൊതിയില്‍ ഉണ്ടായിരുന്നുള്ളൂ. ബിജു ഏല്‍പ്പിച്ച ചില രേഖകളാണ് ഇതെന്നും ഇത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ബിജുവിന്റെ ബന്ധു ചന്ദ്രന്‍ മറ്റൊരു ബന്ധുവിന്റെ കൈവശം ഒരു തുണി സഞ്ചി വീട്ടിലെത്തിച്ചു. സഞ്ചി ബിജുവിനു മാത്രമേ നല്‍കാവൂയെന്ന ചന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിജുവിന് സഞ്ചി കൈമാറുകയായിരുന്നു.
സിഡിയും ലാപ്‌ടോപ്പും പെന്‍െ്രെഡവും തനിക്ക് കൈമാറിയ പൊതിയില്‍ നിന്നും ആരോ മാറ്റിയെന്നാണ് ഒഅവസാനം ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഒടുവില്‍ സിഡിയില്ലാതെ അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha