തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം.... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ മുന്നോട്ട് കുതിക്കട്ടെയെന്ന് ഗവര്‍ണര്‍

തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ മുന്നോട്ട് കുതിക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രി തന്റെ മൂത്ത സഹോദരനാണ്. നമ്മുടെ സംസ്‌കാരത്തിന്റെയും ഒരുമയുടെയും കാഴ്ചയാണ് ഇൗ ആഘോഷങ്ങള്‍. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
'നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനായാണ് ഇവിടെ എത്തിയത്. മുഖ്യമന്ത്രിയും സര്‍ക്കാറിലെ മറ്റ് ഉന്നതരും എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും സമൃദ്ധമായ ഒരു വര്‍ഷമുണ്ടാകട്ടെ'- ഗവര്‍ണര്‍ ആശംസിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















