നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്...

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തില്‍ അദ്വൈതി (18) നാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പകല്‍ 4.30 ഓടെ വൈക്കം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. കടുത്തുരുത്തി ഗവ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ഥിയാണ് അദ്വൈത്. കോളേജില്‍ നിന്നും വീട്ടിലേക്ക് പോകാനായാണ് അദ്വൈത് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
ട്രാക്ക് എളുപ്പത്തില്‍ മുറിച്ച് കടക്കാനായാണ് വിദ്യാര്‍ഥി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകാന്‍ ഗുഡ്‌സ് ട്രെയിന്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിന്റെ മുകളില്‍ കയറിയതോടെ മുകളിലൂടെ കടന്നു പോയിരുന്ന അതീവ പ്രസരണ ശേഷിയുള്ള ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ അദ്വൈത് തെറിച്ചുവീണു. ഉടന്‍ തന്നെ റെയില്‍വെ ജീവനക്കാരും യാത്രക്കാരും അംബലുന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.പാന്റും ഷര്‍ട്ടും കത്തികരിഞ്ഞ നിലയിലായിരുന്നു. 70 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റതായാണ് സൂചന.
"
https://www.facebook.com/Malayalivartha