Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദോഹയില്‍ ഇസ്രായേലിന്റെ ആക്രമണം... പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രയേല്‍, ആക്രമണത്തെ അപലപിച്ച് ഖത്തര്‍

10 SEPTEMBER 2025 07:21 AM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ ഇന്ത്യൻ വിനോദസഞ്ചാരിയുടെ വീഡിയോ , ആൾക്കൂട്ടം ഹോട്ടൽ കത്തിച്ചു ; പ്രതിഷേധങ്ങൾക്കിടെ യുപി അതിർത്തി പട്ടണങ്ങളിൽ അതീവ ജാഗ്രത

പിശാചിന്റെ ജ്യോത്സ്യൻ പ്രവചിച്ചത് സത്യമെന്നു അവകാശവാദം ; പ്രവചനങ്ങൾ പറയുന്നത് ഇങ്ങനെ; ദേശീയ താൽപ്പര്യങ്ങളുടെ സംരക്ഷകരായി രാജകുടുംബം തിരിച്ചെത്തുമോ ഉറ്റു നോക്കി ലോകം

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...

തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; മകൾ പെയ്‌റ്റോങ്‌ടാർൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു, സഹോദരി നാടുകടത്തപ്പെട്ടു

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ സുരക്ഷാ സേനാംഗമാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തി. 'ഭീരുത്വം നിറഞ്ഞ' ഇടപെടല്‍ എന്നാണ് ആക്രമണത്തോട് ഖത്തറിന്റെ പ്രതികരണം.

ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന അമേരിക്കയുടെ വാദത്തെയും ഖത്തര്‍ തള്ളുകയായിരുന്നു. അമേരിക്കയില്‍ നിന്ന് മുന്‍കൂര്‍ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുശേഷമാണ് വാഷിങ്ടണില്‍ നിന്ന് കോള്‍ വന്നതായും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്തെത്തി. ഇസ്രായേല്‍ അതിന്റെ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം . ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ സ്വന്തം നിലയില്‍ കൈക്കൊണ്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു...  (14 minutes ago)

അതിർത്തി അതീവ ജാഗ്രത  (19 minutes ago)

കെ.പി.സി.സി പ്രസിഡണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ...  (26 minutes ago)

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (42 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (1 hour ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (1 hour ago)

രാജകുടുംബം തിരിച്ചെത്തുമോ  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (1 hour ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (2 hours ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (2 hours ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (2 hours ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (3 hours ago)

Malayali Vartha Recommends