മാദ്ധ്യമ പ്രവര്‍ത്തകന്‍ മാത്യു സി.ആര്‍ നിര്യാതനായി... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ കുന്നുകുഴി മുളവന ജംഗ്ഷന്‍ ഷാബു നിവാസില്‍ മാത്യു .സി.ആര്‍ (51) നിര്യാതനായി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് ജയ്ഹിന്ദ് ടിവിയിലും തുടര്‍ന്ന് പ്രസ്‌ക്ലബിലും പൊതുദര്‍ശനത്തിനു വച്ചശേഷം കുന്നുകുഴിയിലെ വസതിയില്‍ എത്തിക്കും.
സംസ്‌കാരം നാളെ രാവിലെ 11ന് പാറ്റൂര്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടക്കും. മലയാളം ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ തുടക്കകാലത്ത് സിറ്റി ന്യൂസിന്റെ റിപ്പോര്‍ട്ടറായാണ് മാദ്ധ്യമരംഗത്ത് എത്തിയത്. പിന്നീട് സൂര്യ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായി മാറി. വീക്ഷണം തിരുവനന്തപുരം ബ്യൂറോയില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. കേരള ദേശീയ വേദി ജില്ല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha





















