നടി ഗ്രേസ് ആന്റണി വിവാഹിതയായി

9 വര്‍ഷത്തെ പ്രണയത്തിനുശേഷം നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരന്‍. ആളും ആരവങ്ങളൊന്നുമില്ലാതെ പ്രേക്ഷകര്‍ക്കും ഒരു സര്‍പ്രൈസ് ആയാണ് തന്റെ വിവാഹ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചത്. തുതിയൂര്‍ പള്ളിയില്‍വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സഹപ്രവര്‍ത്തകരും പ്രേക്ഷകരും ഉള്‍പ്പടെ നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.
''ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ ഒന്നായി''എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹ ചിത്രം പങ്കുവച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രവും പങ്കുവച്ചു. പരവരാകത്ത് ഹൗസില്‍ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കല്‍ ഹൗസില്‍ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോള്‍ സ്ഥിരതാമസം.
കുമ്പളങ്ങി നൈറ്റ്‌സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂണ്‍, അപ്പന്‍, നുണക്കുഴി തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍,സീരീസുകളില്‍ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ല്‍ റിലീസ് ചെയ്ത 'ഹാപ്പി വെഡ്ഡിങ്' എന്ന ചിത്രം മുതല്‍ സിനിമാഭിനയത്തില്‍ സജീവമാണ്.
എബി ടോം സിറിയക് മ്യൂസിക് കമ്പോസര്‍, അറേഞ്ജര്‍, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 2016ല്‍ പുറത്തിറങ്ങിയ 'പാവാട' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങള്‍) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുള്‍പ്പെടെ 300 ലധികം സിനിമകളിലും ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്‌ലിക്‌സ് പരമ്പരകളിലും എബി ടോം പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha