സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ അന്തരിച്ചു...

സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ (ജേക്കബ് പാലത്തുംപട്ട് ജോണ്‍-46) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ദുബായിലായിരുന്നു അന്ത്യം സംഭവിച്ചത്.
കേരളത്തില്‍ ജനിച്ച അരുണ്‍ ദോഹയിലും ദുബായിലുമായാണ് വളര്‍ന്നത്. കേരളത്തിലും ദുബായിലുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ സ്‌കൈ ഗ്രൂപ്പിന് കീഴിലുണ്ട്.
സ്‌കൈ ജ്വല്ലറി ചെയര്‍മാന്‍ ബാബു ജോണിന്റെ മൂത്ത മകനാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. ഭാര്യയും 2 മക്കളുമുണ്ട്.
https://www.facebook.com/Malayalivartha





















