കുട്ടികളെ നിരന്തരമായി ഉപദ്രവിച്ചു... കോഴിക്കോട് പീഡനക്കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

മദ്രസാ അധ്യാപകരെ കുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെത്തന്നെ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍ കോഴിക്കോട് അറസ്റ്റിലായി. വളാഞ്ചേരി കാടാമ്പുഴ പാറക്കുളം സ്വദേശി ഷമീര്‍ അസ്ഹരി ( 30) യാണ് അറസ്റ്റിലായത്. തലക്കുളത്തൂര്‍ വി.കെ റോഡിലുള്ള മസ്ജിദു തഖ്‌വയ്ക്കു കീഴിലെ ഫയാസുല്‍ ഇസ്ലാം മദ്രസയില കുട്ടികള്‍ക്ക് ഉസ്താതില്‍ നിന്നും നിരന്തരം പീഡനം ഏല്‍ക്കേണ്ടി വന്നതായി പരാതി ലഭിച്ചത്. അഞ്ചും എട്ടും വയസുള്ള പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയാക്കിയതായായിരുന്നു. വേറെയും നിരവധി കുട്ടികളോട് ഇത്തരത്തില്‍ പെരുമാറിയതായി രക്ഷിതാക്കള്‍ പറയുന്നു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മകള്‍ക്കും മറ്റു സഹപാഠിക്കും നേരെ ഉസ്താതില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി അത്തോളി സ്വദേശികളായ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മദ്രസാധ്യാപകനെ ഇന്നലെ രാത്രി എട്ടിന് അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കു നേരയാണ് ലൈഗിക അതിക്രമം നടന്നത്. കുട്ടികളുടെ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് മാറത്ത് പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ പരതുകയും ചെയ്തതായാണ് പരാതി. ബുധനാഴ്ച മദ്രസ വിട്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് മാറ്് വേദനിക്കുന്ന വിവരം പറയുകയും കുട്ടിയോട് കൂടുതല്‍ തിരക്കിയപ്പോള്‍ ഉസ്താത് പിടിച്ച് അമര്‍ത്തുകയായിരുന്നെന്ന് പറയുകയുമായിരുന്നു. വേറെയും കുട്ടികള്‍ക്ക് ഇതേ അനുഭവം ഉണ്ടായിരുന്നതായും കുട്ടികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ ഉസ്താതില്‍ നിന്നും എട്ടുവയസുള്ള പെണ്‍കുട്ടിക്ക് സമാന അനുഭവം ഉണ്ടായിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.
പറ്റിപ്പോയി എന്ന മറുപടിയല്ലാതെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ യാതൊരുവിധ സഹകരണവും നല്‍കുന്നില്ല. പത്തു വര്‍ഷമായി മദ്രസാധ്യാപകനായി ജോലി ചെയ്തു വരികായാണ് പിടിയിലായ ഷമീര്‍. കൊയിലാണ്ടി കോടതിയില്‍ ഇന്നു തന്നെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മദ്രസകളിലെ പീഡനത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട്ട് നിന്നും പീഡന വാര്‍ത്ത പുറത്തു വരുന്നത്. മദ്രസാ പഠനകാലത്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലൈഗികാധിക്രമം നടത്തിയ സംഭവം മാദ്ധ്യമപ്രവര്‍ത്തകയായ വി.പി റജീന ഫേസ്ബുക്കില്‍ തുറന്നെഴുതിയത് ഏറെ തെറിവിളികള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കു നേരെ ഇത്തരം പീഡനം ഉണ്ടാകില്ലെന്നും ഇത് റജീന പടച്ചുണ്ടാക്കിയതാണെന്നുമായിരുന്നു റജീനയെ എതിര്‍ത്തവരുടെ വാദം. എന്നാല്‍ ഒന്നാം ക്ലാസിലെ പെണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക വേഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഏറെ നാളായി ഇയാള്‍ ഈ കൃത്യം നടത്തി വരുന്നുണ്ടത്രെ. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് കുട്ടിക്ക് കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാതാവിനോട് വേദനിക്കുന്ന വിവരം പറഞ്ഞത്. ഇതോടെ പീഡന വിവരം പുറത്താകുകയായിരുന്നു. പൊലീസ് എത്തിയ വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ തുനിഞ്ഞ ഇയാളെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് തടഞ്ഞു വെയ്ക്കുകയായിരുന്നു. ഇനി കൂടുതല്‍ കുട്ടികള്‍ക്ക് പീഡനം ഏറ്റിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായാല്‍ ഇനിയും കേസ് രജ്സ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ഒരു കാലത്ത് ഉസ്താദുമാര്‍ ഒരു നാടിന്റെ എല്ലാമായിരുന്നു. എല്ലാവരും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് ചിലര്‍ ചെയ്യുന്ന ഹീന പ്രവര്‍ത്തികള്‍ മൂലം ഒരു സമൂഹം ഒന്നാകെ അപമാനിതമാകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha