വയനാട്ടില്‍ ജോലിക്കിടെ കാണാതായ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം വനത്തില്‍

തോല്‍പ്പെട്ടിയില്‍ ജോലിക്കിടെ കാണാതായ ഫോറസ്റ്റ് വാച്ചര്‍ ബസവന്റെ മൃതദേഹം ഉള്‍വനത്തില്‍ കണ്‌ടെത്തി. മൃതദേഹത്തിന്റെ തലയോട്ടിയും അവശിഷ്ടങ്ങളുമാണു കണ്‌ടെത്തിയത്. വന്യമൃഗങ്ങള്‍ മൃതദേഹം തിന്ന നിലയിലാണ്. മൃതദേഹത്തിന്റെ സമീപത്തുനിന്നായി മൊബൈല്‍ ഫോണും വയര്‍ലെസ് സെറ്റും ടോര്‍ച്ചും കണ്‌ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 24-നാണു ബസവനെ കാണാതായത്. നെടുന്തറ കോളനിയില്‍ പീഡനക്കേസ് പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസ് സംഘത്തിനു നേരേ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ബസവനും പങ്കുണ്‌ടെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് ഇയാളെ കാണാതായത്.
എന്നാല്‍, കാണാതായ വിവരം വനംവകുപ്പ് മൂന്ന് ദിവസത്തോളം മറച്ചുവച്ചു. പിന്നീടാണ് ബന്ധുക്കളുടെയും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയത്. പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നുവെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് വയനാട് ഡിഎഫ്ഒ അടക്കമുള്ളവര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ തിരക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha