സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പോലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് കമ്മീഷന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകളടങ്ങിയ സിഡി കണ്ടെത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ജസ്റ്റിസ് ശിവരാജന്‍ കുറ്റപ്പെടുത്തി.
തെളിവെടുപ്പ് രഹസ്യമായി നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ അമിതാവേശം ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കിയെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. ബിജുവിനെ ഹാജരാക്കുന്നതില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ച പറ്റി. രാവിലെ ഒന്‍പതിന് ബിജുവിനെ എത്തിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് 10.30 നാണ്. അവിടെ ആദ്യം പരാജയപ്പെട്ടുവെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. സത്യം കണ്ടുപിടിക്കാനുള്ള ശ്രമം പാളിയെന്നും കമ്മീഷന്‍ പരാമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha