Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ചിന്തയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ഗോവിന്ദന്‍ മാഷ് പുറത്തുചാടി;ചുറ്റും താത്വികം ട്രോളന്മാര്‍ എടുത്തലക്കി,യുവജനങ്ങളെ നന്നാക്കിയത് ചേച്ചിയാണെന്നൊരു തള്ള്,കസേരയില്‍ ഉള്ളപ്പോഴും സമാധാനം തന്നിട്ടില്ല ഇറങ്ങിപ്പോയിട്ടും സമാധാനം തരുന്നില്ല,ഒന്നുകില്‍ ചിന്ത പറയുന്നത് നമുക്കോ നമ്മള്‍ പറയുന്നത് ചിന്തയ്‌ക്കോ മനസ്സിലാകണം

26 APRIL 2023 07:38 PM IST
മലയാളി വാര്‍ത്ത

ചിന്ത ജെറോം എന്തേലും പോസ്റ്റ് ഇടുന്നുണ്ടോയെന്ന് നോക്കി നടക്കുകയാണ് ട്രോളന്മാര്‍. പതിവ് തെറ്റിച്ചില്ല ചേച്ചി പോസ്റ്റിട്ടു എയറില്‍ക്കേറ്റി ട്രോളന്മാര്‍. കേരളീയ യൗവനത്തെ പുനര്‍നിര്‍മിച്ച യുവജന കമ്മീഷന്‍ കാലം എന്ന തലക്കെട്ടില്‍ വളരെ താത്വികമായൊരു പോസ്റ്റ്. ചിന്തേച്ചീടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്നൊരു ഗോവിന്ദന്‍ മാഷുണ്ട്. അതിന്ന് പുറത്തുചാടി. പോസ്റ്റില്‍ താത്വികം മാത്രം. ഗോവിന്ദന്‍ മാഷ് പറയുന്ന ഒരു ആശയം മസ്തിഷ്‌കത്തില്‍ ഉരുത്തിരിഞ്ഞ് വന്നാല്‍ അത് മറ്റൊരു മസ്തിഷ്‌കത്തിലേക്ക് ആ ലൈന്‍. പ്രതിലോമം നിര്‍ബന്ധമാണ്. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിങ്ങള്‍ എന്ത് ചെയ്തു. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഒന്ന് പറഞ്ഞ് തരാമോയെന്ന് ട്രോള്‍.

ചിന്തയുടെ പോസ്റ്റ് നോക്കാം.........

കാലത്തെയും ചരിത്രത്തെയും സര്‍ഗാത്മകമായി നവീകരിച്ചതില്‍ വലിയപങ്ക് എന്നും യുവതയുടേതായിരുന്നു. പ്രതിലോമകരവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ വ്യവസ്ഥകളെയെല്ലാം നിരന്തര പോര്‍മുഖങ്ങള്‍ തുറന്നുകൊണ്ട് അട്ടിമറിക്കുന്നതില്‍ അവര്‍ നിര്‍ണ്ണായക ശക്തിയായി. വിക്ടര്‍ ഹ്യൂഗോ പറഞ്ഞതുപോലെ ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍ യുവതയുടേതാണ്. ചെറുപ്പത്തിന്റെ കര്‍മ്മ ധീരത, നിലപാടുറപ്പ്, സ്ഥൈര്യം, നിരന്തരാധ്വാനത്തിനുള്ള ഉള്‍പ്രേരണ, സ്വാതന്ത്ര്യ വാഞ്ച തുടങ്ങിയവ ചേര്‍ന്ന് രൂപീകരിക്കുന്ന രാഷ്ട്രീയ ബോധം എല്ലാ കാലത്തും അവര്‍ക്ക് തുണയായിട്ടുണ്ട്. ഇതിന് ചരിത്രം തന്നെ സാക്ഷി. കേരളത്തിന്റെ യുവതയ്ക്ക് അത്യന്തം സമരഭരിതമായൊരു ഭൂതകാലവും വര്‍ത്തമാനകാലവുമുണ്ട്. അത് നവോത്ഥാനത്തിന്റെ ദീര്‍ഘസമരങ്ങളില്‍ തുടങ്ങുന്നു. സാമ്രാജ്യത്വവിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ അത് കൂടുതല്‍ പ്രഫുല്ലമായി. തുടര്‍ന്ന് നാടിന്റെ നല്ലമാറ്റങ്ങളുടെ ഓരോ ഘട്ടത്തിലും കേരളീയ യുവതയുടെ സജീവമായ ഇടപെടലുണ്ടായിട്ടുണ്ട്. ആ യുവതയുടെ സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം സാധ്യമാക്കുക എന്ന വെല്ലുവിളി വലിയൊരുപരിധിവരെ ഭംഗിയായി ഏറ്റെടുക്കുവാനും ഒട്ടേറെക്കാര്യങ്ങള്‍ വ്യത്യസ്ഥമായി നടപ്പിലാക്കാനും കേരള സംസ്ഥാന യുവജന കമ്മീഷന് കഴിഞ്ഞു.

2016 നവംബറില്‍ കേരള സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വമായി ഞാനുള്‍പ്പെട്ട ടീം ചുമതലയേറ്റപ്പോള്‍ ഒരു സ്ഥാപനം എന്ന നിലയില്‍ കമ്മീഷന്‍ അതിന്റെ പ്രാരംഭ ഘട്ട പരാധീനതകള്‍ നേരിടുകയായിരുന്നു. മുഖ്യമന്ത്രിയും യുവജനകാര്യ വകുപ്പ് മന്ത്രിമാരും കമ്മീഷന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ആദ്യം മുതല്‍ക്കേ തുറന്ന പിന്തുണയുമായി ഒപ്പം നിന്നു. പൊതുസമൂഹവും മാധ്യമങ്ങളും നല്‍കിയ പിന്തുണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കാന്‍ ഉപകരിച്ചു. അര്‍ദ്ധ ജുഡീഷ്യല്‍ ബോഡി എന്ന നിലയില്‍ യുവതയുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനും നീതിയും തുല്യതയും ഉറപ്പാക്കുന്നതിനായി നിരവധി ഉത്തരവുകള്‍ പുറത്തിറക്കാനും കമ്മീഷന് കഴിഞ്ഞു. തുടങ്ങി നീളുന്നുണ്ട് പോസ്റ്റ്.

ചിന്ത ജെറോമിനോട് ചോദിക്കാനുള്ളത് പിഎസ്സസി റാങ്ക് ലിസ്റ്റുകാരെ മുട്ടിലിഴയിച്ച സര്‍ക്കാരാണിത്. അവര്‍ക്കുവേണ്ടി യുവജന കമ്മീഷന്‍ എന്ത് ചെയ്തു. സര്‍വ്വകലാശാലകളില്‍ സഖാക്കന്മാരുടെ ഭാര്യമാരെ വാഴിക്കാന്‍ സിപിഎം നാറിയ കളി കളിച്ചപ്പോള്‍ എന്തേ രണ്ടക്ഷരം മൊഴിഞ്ഞില്ല. ചിന്തയുടെ പോസ്റ്റില്‍ ്ടരാന്‍സ് വിഭാഗത്തെക്കുറിച്ച് തള്ളിയിട്ടുണ്ട്. ട്രാന്‍സ് വിഭാഗത്തിന് മാത്രമായി രാജ്യത്ത് ആദ്യമായി പരാതി പരിഹാര അദാലത്ത് സംഘടിപിച്ചു. ട്രാന്‍സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചു. കേരളം ഓര്‍ക്കുന്നുണ്ടാകും അനന്യ കുമാരി അലക്‌സിനെ ട്രാന്‍സ് ജെന്‍ഡറാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ അവര്‍ നിന്നിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ ശസ്ത്രക്രിയ നടത്തിയത് പാളിപ്പോയ്. ആശുപത്രിക്കാരുടെ പിഴവായിരുന്നു കാരണം. കൊച്ചിയിലെ റിനൈ മെഡിസിറ്റിക്കെതിരെ അനന്യ നിരന്തരം രംഗത്ത് വന്നു. ഒരു നടപടിയും ഉണ്ടായില്ല. അനന്യ ആത്മഹത്യ ചെയ്ത ശേഷം അവരുടെ സംഘടന രംഗത്ത് വന്നിട്ടും ആശുപത്രിക്കാര്‍ സേഫായി. തീര്‍ന്നില്ല എത്രയോ ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഇതിനോടകം ആത്മഹത്. ചെയ്തു എന്നിട്് എന്ത് നടപടി യുവജന കമ്മീഷന്‍ സ്വീകരിച്ചു. ഇന്നും പോലീസ് സ്‌റ്റേഷനില്‍ പോയി ഒരു പരാതി പറയാന്‍ ട്രാന്‍സ് വ്യക്തികള്‍ക്ക് കഴിയാറില്ല. അപമാനിക്കപ്പെടുന്നു. എന്നിട്ട് ട്രാന്‍സ് വ്യക്തികളെ കരുതി പോലും.

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ചൂഷണം തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും കമ്മീഷന്റെ ഇടപെടല്‍ മൂലം ഒരുപരിധിവരെ കഴിഞ്ഞു. അതു കൊണ്ടാകും സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ത്രീകല്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്ക് കുറവില്ലാത്തത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല പിന്നെയാ പുറത്തുള്ളവര്‍. യുവജന കമ്മീഷന്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ യുവതയുടെ മനുഷ്യാവകാശ സംരക്ഷണവും സാമൂഹ്യനീതി ഉറപ്പാക്കലും ആണ് വലിയൊരളവോളം സാധ്യമാക്കിയത്. കോളേജ് ഹോസ്റ്റലുകളുടെ സമയം വര്‍ധിപ്പിക്കല്‍, ഹോസ്റ്റലിലെ ആഹാരത്തിന്റെ നിലവാരം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കമ്മീഷന്‍ ഇടപെട്ട് ഉത്തരവിറക്കി. ആ ബെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികല്‍ സമയം നീട്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരട്ടത്താപ്പ് കാണിച്ച സര്‍ക്കാരാണിത്. എന്നിട്ട് യുവജന കമ്മീഷന്‍ മിണ്ടിയില്ല. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കും സ്ത്രീധനം, പ്രണയ പക തുടങ്ങിയ മനുഷ്യത്വ വിരുദ്ധമായ ആശയങ്ങള്‍ക്കും എതിരെ നിരന്തരം ഇടപെട്ടും പോരാടിയും പ്രതികരിച്ചും യുവജന കമ്മീഷന്‍ സാമൂഹിക നീതി നിഷേധിക്കപ്പെട്ട സാഹചര്യങ്ങളില്‍ യുവതയ്ക്ക് കരുത്തായി നിലകൊണ്ടു. ഇത്രയൊക്കെ ചെയ്‌തെന്ന് അവകാശപ്പെടുമ്പോഴും ഇതിനൊന്നും കേരളത്തില്‍ ഒരു കുറവും ഇല്ലല്ലോ ചിന്തേച്ചി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (8 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (46 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (56 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (56 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (2 hours ago)

Malayali Vartha Recommends