Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നിര്‍മ്മിതബുദ്ധി ക്യാമറയ്ക്ക് കെല്‍ട്രോണ്‍ വിലയിട്ടത് നാലുലക്ഷം രൂപയാണ്.എന്നാല്‍ 1,23,445 രൂപ വിലയുള്ള ക്യാമറകളാണ് വാങ്ങിയതെന്നാണ് രേഖകള്‍ കാണിക്കുന്നത്.

26 APRIL 2023 07:47 PM IST
മലയാളി വാര്‍ത്ത

അഴിമതിയുടെ ചീഞ്ഞു നാറുന്ന തെളിവുകള്‍ പുറത്തു വന്നതോടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഇടനില സ്ഥാപനവും മലക്കം മറിഞ്ഞു. എസ് ആര്‍ ഐടി കമ്പനിയുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ ഊരാളുങ്കലാകട്ടെ ഇപ്പോള്‍ പറയുന്നത് ബന്ധം മുറിച്ചിട്ടില്ലെന്നാണ്. സര്‍ക്കാര്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തി ജനങ്ങളെ പിഴിയാല്‍ ഏല്‍പ്പിച്ച കരാറില്‍ കോടികളുടെ അഴിമതി കിലുക്കും പുറത്തായി കൊണ്ടിരിക്കുകയാണ്. 82.87 കോടി രൂപ മാത്രം ചിലവുള്ള എ.ഐ.ക്യാമറ സംവിധാനത്തിന് 232.25 കോടി ചിലവക്കിയ സര്‍ക്കാര്‍ നടപടിയെ സഖാക്കള്‍ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അതിനുത്തരമാകില്ല. കാരണം സാധാരണ ജനങ്ങളെ കൊള്ളയടിച്ചാണ് ഈ പണം നിങ്ങള്‍ കമ്പനികള്‍ക്ക് തിരിച്ചു നല്കാന്‍ പോകുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെ ഓരോ പൗരനേയും വേദനിപ്പിക്കുന്നുണ്ട്.

മോട്ടോര്‍ വാഹനവകുപ്പിനോ, സര്‍ക്കാരിനോ ഗതാഗത നിയമലംഘനങ്ങളില്‍ യാതൊരു റോളുമില്ല. പകരം എല്ലാം നിയന്ത്രിക്കുന്നത് പിണറായി രംഗത്തിറക്കിയിട്ടുള്ള ഈ കമ്പനികളാണ് .സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ ലഭിക്കുകയും ചെയ്യും.

232.25 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നും കരാര്‍ ഏറ്റെടുത്തത് കെല്‍ട്രോണാണ്. എന്നാല്‍ രണ്ടു കമ്പനികള്‍ക്ക് ഉപകരാര്‍ നല്കിയതാകട്ടെ 82.87 രൂപയക്ക്ും .ഈ തുകയ്ക്ക് മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാനുള്ള ചുമതലയാണ് രണ്ടു കമ്പനികളും ഏറ്റെടുത്തത്.നിര്‍മ്മിതബുദ്ധി ക്യാമറയ്ക്ക് കെല്‍ട്രോണ്‍ വിലയിട്ടത് നാലുലക്ഷം രൂപയാണ്.എന്നാല്‍ 1,23,445 രൂപ വിലയുള്ള ക്യാമറകളാണ് വാങ്ങിയതെന്നാണ് രേഖകള്‍ കാണിക്കുന്നത്.

കെല്‍ട്രോണില്‍ നിന്ന് കരാര്‍ ഏറ്റെടുത്തത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.ഐ.ടി ആണ്. ഇവര്‍ 151 കോടി രൂപയ്ക്കാണ് കെല്‍ട്രോണില്‍ നിന്നും കരാറെടുത്തത്.എസ്.ആര്‍.ഐടി ലൈറ്റ് മാസ്റ്റര്‍ ലൈറ്റിംഗ്, പ്രൊസിഡിയോ എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ നല്കുകയായിരുന്നു. പദ്ധതിയ്ക്ക് പണം മുടക്കേണ്ടതും ഉപകരണങ്ങള്‍ വാങ്ങി നല്‌കേണ്ടതും ലൈറ്റ് മാസ്റ്ററിംഗ് കമ്പനിയും, അത് സ്ഥാപിക്കാനുള്ള ചുമതല പ്രൊസാഡിയോ കമ്പനിയ്ക്കുമാണ് നല്കയിരുന്നത്.

കരാറുണ്ടാക്കിയ അതേ ദിവസം തന്നെ ആവശ്യമായ ഉപകരണങ്ങളുടെ പട്ടികയും വിലയും , സോഫ്റ്റ് വെയറും അതിന്റെ ചിലവുമെല്ലാം കാണിച്ച് ഇന്‍ഡന്റ് നല്കിയെന്നതും ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറയും സോഫ്ടവെയറും അടക്കം 25 ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഒര്‍ഡറാണ് എസ്ആര്‍ ഐടി നല്കിയത്.ഇതിനാകെ ചിലവ് വന്നിരിക്കുന്നത് 73.32 കോടി രൂപയാണ്.ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചിലവാണ് പ്രൊസാഡിയോ വഹിക്കേണ്ടത്.

പദ്ധതിയുടെ അഞ്ചു ശതമാനം തുകയാണ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ചിലവായി കണക്കു കൂട്ടിയിരുന്നത്. അതായത് 7.55 കോടി രൂപ. അങ്ങനെ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് ചിലവഴിച്ച തുക 82.87 കോടി രൂപ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്. പദ്ധതിയുടെ ലാഭത്തില്‍ മൂന്നു കമ്പനികള്‍ക്കും പങ്കാളിത്തമുണ്ട്. കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത് രണ്ട കമ്പനികള്‍ക്ക മറിച്ചു നല്കിയ എസ് ആര്‍ ഐടി കമ്പനി ലാഭവിഹിതത്തിന്റ ആറു ശതമാനവും 149.35 കോടി രൂപയും സ്വന്തമാക്കിയിരിക്കുന്നു.

കെല്‍ട്രോണ്‍ മുതല്‍ തുടങ്ങുന്ന അഴിമതി ശൃംഖല എസ് ആര്‍ ഐ ടി ടീമാണ് ആസൂത്രണം ചെയ്ത് പണം എത്തിക്കേണ്ട കേന്ദ്രങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. ഗതാഗത രംഗത്ത് അപകടങ്ങള്‍ കുറയ്ക്കാനുള്ള സംവിധാനം നിലവില്‍ വരുന്നുവെന്നും നിര്‍മ്മിത ബുദ്ധിയെന്നും പ്രചരിപ്പിച്ചാല്‍ സംരംഭത്തിലെ കൊള്ളയെ കുറിച്ച് അധികാമാരും ചര്‍ച്ച ചെയ്യില്ലെന്ന് കരുതിയാണ് സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ഈ അഴിമതിയക്ക് കൂട്ടുനിന്നതെന്ന കരുതുന്നു.

 എന്നാല്‍ കൊച്ചു കുട്ടികളെ ദൂരെകളഞ്ഞിട്ട് മാതാപിതാക്കള്‍ മാത്രം ടൂവീലറില്‍ യാത്ര ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യവും പണത്തിനോടുള്ള ആര്‍ത്തിയും പദ്ധതികളുടെ കൊള്ളകള്‍ വെളിച്ചത്താക്കിയിരിക്കുകയാണ്. എഐ ക്യാമറകളുടെ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന 'പ്രസാഡിയോ',എസ് ആര്‍ ഐടി  എന്നീ സ്ഥാപനങ്ങളുടെ രാഷ്ട്രീയ ബന്ധവും ഭരണത്തിലുള്ള സ്വാധീനവും പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ക്യാമറ കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തലും പ്രഖ്യാപിച്ചിരിക്കുകയാണ്.

എസ്ആര്‍ഐടി  നടത്തിയ യോഗത്തില്‍ വിദേശത്തുനിന്നും ആരൊക്കെ പങ്കെടുത്തിരുന്നു എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്ആര്‍ഐടി വളഞ്ഞ വഴിയിലൂടെ ടെന്‍ഡര്‍ നേടിയശേഷം കേരളത്തിലെ രണ്ടു സ്ഥാപനങ്ങളുമായി വീണ്ടുമൊരു കണ്‍സോര്‍ഷ്യം കരാര്‍ ഉണ്ടാക്കിയാണ് കൊള്ള നടത്തിയിരിക്കുന്നത്.

 കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആര്‍ഐടി 314 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയിരുന്നതും വ്യാജ കമ്പനികള്‍ക്കാണ്. കെ.ഫോണ്‍ കരാറും പത്ത് ശതമാനം ലാഭത്തിന് എസ് ആര്‍ ഐ ടിയ്ക്ക് നല്കിയിരിക്കുന്നതിലൂടെ ഈ കമ്പനി സിപിഎം ബിനാമി കമ്പനിയെന്ന വ്യക്തമാണ്. കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ത്തിട്ടുള്ളതും , ടെന്‍ഡറില്‍ പങ്കെടുപ്പിച്ചതും എല്ലാം പേപ്പര്‍ കമ്പനികളാണെന്ന് വ്യക്തമാണ്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (48 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (58 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (58 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (2 hours ago)

Malayali Vartha Recommends