Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആഭ്യന്തരത്തിന് കേന്ദ്രം വക മുട്ടൻ പണി! പിണറായി നടുക്കത്തിൽ... ഭരണം ഏറ്റെടുത്ത് SPG? കേരളത്തിൽ എസ്പിജി തലവൻ നേരിട്ടെത്തി

26 APRIL 2023 08:59 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാ വെല്ലുവിളികളുള്ള സാഹചര്യത്തിൽ സുരക്ഷാപ്ളാൻ ചോർന്നത് കേന്ദ്ര സർക്കാരും കേന്ദ്രസുരക്ഷാ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. റിപ്പോർട്ട് ച‌ോർന്നതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു.

എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെത്തിയാണ് പ്രധാനമന്ത്രിയുടെ വേദികളിൽ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകിയത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനായി തയാറാക്കിയ സുരക്ഷ പദ്ധതി ചോർന്നതിൽ പോലീസ് ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്തു വരാനുള്ള എല്ലാ സാധ്യതയും തെളിയുന്നു. ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 5 ഡി പ്രകാരം കേസെടുക്കാമെന്നാണ് എ.ഡി.ജി.പിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം.

രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ പദ്ധതി ചോർന്നത് അതീവ ഗൗരവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്നേ നിരീക്ഷിച്ചിരുന്നു. ഇന്റലിജൻസ് മേധാവി തയാറാക്കിയ റിപ്പോർട്ട് ചോർന്നത് കേരള പൊലീസിന് നാണക്കേടായി മാറി.

അപ്പോഴാണ് കേസെടുക്കാനുള്ള നീക്കം പ്രധാനമന്ത്രി കേരളം വിട്ടശേഷം വിഷയം വീണ്ടും സജീവമാവുകയാണ്. കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടിയതും ഇതിന്റെ ഭാഗമായാണ്. ചോർന്നതു രഹസ്യ രേഖയല്ലെന്ന വാദം കേരളം ഉയർന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ കടലാസുകളും അതീവ രഹസ്യ സ്വാഭാവ രേഖകളാണെന്നാണ് പുതിയതായി ലഭിച്ച നിയമോപദേശം.

ഇന്റലിജൻസ് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്. ഇവയിൽ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചില സംഘടനകളുടെ ഭീഷണികളെ കുറിച്ച് ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുമുണ്ട്. എസ്.പി.ജി. ഇക്കാര്യത്തിൽ വിശദീകരണം തേടുകയും എ.ഡി.ജി.പി. അടക്കമുള്ളവർ വെട്ടിലാവുകയും ചെയ്തതോടെയാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഉന്നതർ ആവശ്യപ്പെടുന്നത്.

ഇനി മറുഭാ​ഗത്ത് ഇതിനെ പ്രതിരോധിക്കാൻ കേരളാ പോലീസ് പല തന്ത്രങ്ങളും പയറ്റുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് എ.ഡി.ജി.പി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സുരക്ഷാ പ്ലാൻ ചോർന്നതിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്പെഷ്യൽ ആക്ടായ ഒഫിഷ്യൽ സീക്രട്ട് ആക്ട് സെക്‌ഷൻ (5) പ്രകാരമാണ് കേസ്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണിത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന നിഗമനത്തിലാണിത്. കേസെടുത്തെങ്കിലും മൊഴി രേഖപ്പെടുത്താനോ വിവരങ്ങൾ ശേഖരിക്കാനോ പൊലീസ് ആരെയും വിളിപ്പിക്കുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല.

സ്പെഷ്യൽ ആക്ട് പ്രകാരം വി.വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നത് മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ രഹസ്യ രേഖ ചോർച്ചയുടെ വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. 45 ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ചിരുന്നു. എ.ഡി.ജി.പിമാരിൽ നിന്നു വിവരം ചോർന്നിട്ടില്ലെന്നു തിരുവനന്തപുരം ഡി.സി.പി: അജിത് നടത്തിയ പ്രാഥമികന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

എ.ഡി.ജി.പിമാർക്കും ഐ.ജിമാർക്കും ലഭിച്ച വിവരങ്ങൾ താഴേത്തട്ടിൽ കൈമാറിയതിനു പിന്നാലെയാണു സംഭവിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇതു സംബന്ധിച്ച ദുരൂഹതകൾ അവസാനിക്കുമെന്നാണ് ഉന്നതരുടെ കണക്കുകൂട്ടൽ. ചോർച്ചയിൽ സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ അസംതൃപ്തനാണ്.

പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയിൽ ഉൾപ്പെട്ട എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് റിപ്പോർട്ട് കൈമാറിയിരുന്നത്. ഒരു ടിവി ചാനൽ ഇൗ റിപ്പോർട്ടിനെക്കുറിച്ച് വാർത്ത നൽകിയപ്പോഴാണ് ഇതു ചോർന്ന വിവരം ശ്രദ്ധയിൽപെട്ടത്.

സുരക്ഷാ പദ്ധതി സന്ദേശം വാട്സാപ് വഴി പുറത്തുകൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി നീരീക്ഷണത്തിലാക്കിയിരുന്നു. ഒരു ഡിവൈഎസ്പിയുടെ ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറാണു വാട്സാപ് വഴി വിതരണം ചെയ്തെന്നാണു വിവരം. ഇൗ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിനും നടപടിയെടുക്കുന്നതിനും ഉന്നതതലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (11 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (49 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (59 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (59 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (2 hours ago)

Malayali Vartha Recommends