Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

AI ക്യാമറ ഇറക്കിയത് കണ്ണൂരിലെ കറക്കുകമ്പനി. പ്രമുഖന്റെ അടുത്ത ബന്ധുവിനെ അരിച്ചു പെറുക്കി വിജിലൻസ്

26 APRIL 2023 09:00 PM IST
മലയാളി വാര്‍ത്ത

കോടികൾ മുടക്കിയ എ.ഐ. കാമറ ഇടപാടിൽ മൊത്തം കമ്മീഷനടിയാണെന്നാണ് ആരോപണം. ഉപകരാർ പൂർണമായും മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ഒപ്പുവെച്ചതെന്ന വിവരം കൂടി പുറത്തായതോടെ കോടികളുടെ അഴിമതിയാണ് പദ്ധതിക്കു പിന്നിലെന്ന ആരോപണം കൂടുതൽ ബലപ്പെട്ടു.

ഇതോടെ കെൽട്രോണും ഭരണകൂടവും സംശയത്തിന്റെ നിഴലിലായി. പദ്ധതിയ്ക്ക് പിന്നിലെ സ്വകാര്യ പങ്കാളിത്തമാണ് വിവാദമായിരിക്കുന്നത്. കരാർ വിശദാംശങ്ങളും സർക്കാർ തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും പുറത്ത് വന്നതോടെ ഭരണ കക്ഷിയിലെ പ്രമുഖന്റെ അടുത്ത ബന്ധുവാണ് ചരടുവലികൾക്ക് നേതൃത്വം നൽകിയതെന്ന ആരോപണത്തിനും കരുത്താർജിക്കുന്നു.

എഐ ക്യാമറ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്ഫ് കേരള പദ്ധതിയിൽ മുൻ ജോയിന്റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഓഫീസിലെ ക്ലർക്ക് എന്നിവർ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. എഐ ക്യാമറകൾ. ലാപ്‌ടോപ്പ്, വാഹനങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടത്തിയെന്നതാണ് ഇരുവർക്കുമെതിരായ ആരോപണം.

എന്നാൽ മാർച്ചിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എത്തിയത് എങ്ങിനെ ടെണ്ടർ നടപടികൾർ എന്നിവ സംബന്ധിച്ചും കാര്യങ്ങൾ വിജിലൻസിന് അന്വേഷിക്കേണ്ടി വരും.

എന്നാൽ ഈ തട്ടിപ്പിന് പിന്നിൽ കണ്ണൂർ ലോബി ആണെന്നുള്ള ഒരു ആരോപണവും ബലപ്പെടുന്നുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിട്ടുണ്ട്.

പ്രസാഡിയ എന്ന കമ്പനിയാണ് ഏറ്റവും കൂടുതൽ നോക്കുകൂലി വാങ്ങുന്നത്. രേഖകളുടെ പിൻബലത്തിലാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എ.ഐ ക്യാമറ വാങ്ങുന്നത് സംബന്ധിച്ച ടെണ്ടർ സുതാര്യമല്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

കൺസോഷ്യത്തിൽ ഉൾപ്പെട്ട പണം മുടക്കുന്ന കമ്പനിക്ക് 60 ശതമാനം ലഭിക്കുമ്പോൾ പണം മുടക്കാത്ത പ്രസാഡിയാ എന്ന കമ്പനിക്ക് 60 ശതമാനം ലാഭ വിഹിതം നൽകണം. പ്രസാഡിയയ്ക്ക് പിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. സാങ്കേതിക പ്രാധാന്യമുള്ള കരാറുകളിൽ ഉപകരാർ പാടില്ലെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദ്ദേശത്തിന് വിരുദ്ധമായ നടപടികളാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നത്.

എല്ലാ രഹസ്യങ്ങളും ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ് തട്ടിപ്പിന് പിന്നിലെന്ന ആരോപണം ശരി വയ്ക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കെൽട്രോൺ കൺസൾട്ടൻസിയാകണമെന്നും ഉപകരണങ്ങൾ സർക്കാർ നേരിട്ട് വാങ്ങിയാൽ മതിയെന്നുമുള്ള ധനവകുപ്പ് നിർദ്ദേശം ഗതാഗത വകുപ്പ് അട്ടിമറിച്ചതായും സൂചനയുണ്ട്. 232 കോടി രൂപയുടെ പദ്ധതി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നപ്പോഴും എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയതടക്കം വിവരങ്ങൾ കെൽട്രോൺ മറച്ചു വച്ചതായാണ് വിവരങ്ങൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ കാര്യമായ പരിചയമില്ലാത്ത കമ്പനിക്ക് കരാർ ലഭിച്ചതു മുതലുള്ള നടപടികളും ദുരൂഹമാണ്.2020 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്പനിക്ക് ഇത്രയും വലിയ കരാർ എങ്ങനെ ലഭിച്ചുവെന്നതും സംശയത്തിന് ഇടനൽകുന്നു. സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ മാത്രമല്ല പദ്ധതി നടത്തിപ്പിന് വേണ്ടി സ്വകാര്യ കമ്പനി നൽകിയ ഉപകരാറുകൾ വരെ സംശയത്തിന്റെ നിഴലിലാണ്.

എസ്.ആർ.ഐ.ടി. പദ്ധതിയുടെ ഉപകരാർ കോഴിക്കോട്ടെ പ്രസീഡിയോ കമ്പനിയ്ക്കാണ്. കരാറിന്റെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെ ഇവരെ പുറത്താക്കി പുതിയ കരാർ ഉണ്ടാക്കുകയായിരുന്നു. ആദ്യം ഉണ്ടാക്കിയത് 151കോടി രൂപയുടെ കരാർ. പ്രസാഡിയോയുടെ ആഭ്യന്തര എസ്റ്റിമേറ്റനുസരിച്ച് ചെലവ് 62 കോടി മാത്രമായിരുന്നു. പിന്നീട് എങ്ങനെയാണ് തുക ഉയർന്നത് എന്നതിലാണ് ദുരൂഹത.

ഉപകരാർ നൽകിയ കമ്പനികൾ തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് എസ്.ആർ.ഐ.ടി. പറയുന്നത്. 151 കോടി ഫണ്ട് ചെയ്യാമെന്ന് കമ്പനികൾ അറിയിച്ചത്. എന്നാൽ െലെറ്റ് മാസ്റ്ററിന് ഫണ്ട് ചെയ്യാനായില്ലെന്നും പദ്ധതി നടത്തിപ്പിന് ബാങ്ക് വായ്പ തേടാൻ തീരുമാനമെടുക്കാൻ പോകുമ്പോഴാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ ബന്ധപ്പെട്ടതെന്നും എസ്.ആർ.ഐ.ടി സി.എം.ഡി മധു നമ്പ്യാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (47 minutes ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (57 minutes ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (57 minutes ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (1 hour ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (1 hour ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (1 hour ago)

CPI ചരിത്രപരമായ നീക്കം  (1 hour ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (2 hours ago)

Malayali Vartha Recommends