പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘം പിടിയില്‍

ഡല്‍ഹി മോഡല്‍ കൂട്ട ബലാത്സംഘത്തില്‍ വിറങ്ങലിച്ച് പത്തനംതിട്ട. അടൂരിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈസ്‌കൂള്‍ വിദ്യഖര്‍ത്ഥികളായ കുട്ടികളുടെ കൈയ്യും കാലും കെട്ടിയിട്ടശേഷം കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണ് കേസ്.
ഒന്‍പത് പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കരുനാഗപ്പള്ളി വള്ളിക്കാവ് ചെറിയഴീക്കലിന് സമീപം വീട്ടിലെത്തിച്ച് സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ മാസം നാല്, അഞ്ച് തീയതികളിലാണ് സംഭവം ഉണ്ടായത്. നാലാം തീയതി രാവിലെ ഒരു പെണ്‍കുട്ടിയുടെ വീടുമായി മുന്‍പരിചയമുള്ള പ്രതികളിലൊരാള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചു.
തുടര്‍ന്ന് കടമ്പനാട്ട് നിന്ന് ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി വള്ളിക്കാവ് ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോയി. അവിടെനിന്ന് സുഹൃത്തിന്റെ വീട്ടില്‍ പോകാമെന്നു പറഞ്ഞ് ഒരു വീട്ടിലെത്തിക്കുകയും പെണ്‍കുട്ടികളിലൊരാളെ കൈകാലുകള്‍ ഷാള്‍ കൊണ്ട് കെട്ടി നാലുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഈ സമയം ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാഞ്ഞതിനാല്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു.
സംഭവം പുറത്തുപറയരുതെന്നും കൂട്ടുകാരികളെ കൊണ്ടുവരണമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ തിരികെ കടമ്പനാട്ട് കൊണ്ടുവിട്ടു. പിറ്റേദിവസം പ്രതികളിലൊരാള്‍ തലേന്ന് ലോഡ്ജിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ അമ്മയെ പരിചയമുള്ള ഇയാള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുപോകാനെന്നു പറഞ്ഞ് ചെറിയഴീക്കലിലെ വീട്ടിലെത്തിച്ചശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് സംഭവം പുറത്തറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha