അരിക്കൊമ്പന് വേണ്ടി രംഗത്തിറങ്ങി ചക്കക്കൊമ്പനും കൂട്ടരും;ചിന്നക്കനാലില്‍ കാട്ടാനകളുടെ ആക്രണം,കൊമ്പന്മാര്‍ കാരണം തലപുകഞ്ഞ് സര്‍ക്കാര്‍,അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല ശാശ്വത പരിഹാരമാണ് ആവശ്യം,സര്‍ക്കാരിനെതിരെ വലിയ മുറവിളി

അരിക്കൊമ്പന് പോയാല്‍ ചക്കക്കൊമ്പന്‍ വരും. ഇനി ചക്കക്കാമ്പന്‍ പോയാല്‍ കൊമ്പന്മാരിങ്ങനെ വന്നുകൊണ്ടേയിരിക്കും. അരിക്കൊമ്പനെ കൊണ്ടുപോയി 48 മണിക്കൂറായില്ല അതിന് മുന്‍പ് ചിന്നക്കനാലില്‍ കൊമ്പന്മാരുടെ ആക്രമണം. കാട്ടാനക്കൂട്ടം ചേര്‍ന്ന് വീട് തകര്‍ത്തു കൂട്ടത്തില്‍ ചക്കക്കൊമ്പനും. അരിക്കൊമ്പന്റെ കേസുമായ് സര്‍ക്കാര്‍ കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജി ചോദിച്ച ഒരു ചോദ്യമുണ്ട്. അതിവിടെ പ്രസക്തമാണ്. അരിക്കൊമ്പന്‍ പോയാല്‍ മറ്റൊരു കൊമ്പന്‍ വരും. വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന്. അരിക്കൊമ്പനെ മാറ്റിയത് പോലെ എത്ര ആനകളെ മാറ്റും. വേണ്ടത് ശാശ്വത പരിഹാരമാണ്. കൊമ്പന്മാര്‍ കാരണം തലപുകഞ്ഞ് സര്‍ക്കാര്‍. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും വനം മന്ത്രി വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ സംഭവം വൈറല്‍. എപ്പിസോഡ് സെക്കന്റ് ചക്കക്കൊമ്പന്‍ മാസ് എന്‍ട്രിയെന്ന് കമന്റുകളും ട്രോളുകളും. ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല അല്ലേയെന്നാണ് ചോദ്യം. അവിടെയുള്ള മനുഷ്യരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളുക. അല്ലാതെ ദിവസവും ഒരോ ആനയെ ലോറിയില്‍ കയറ്റി കടത്താനാണോ പ്ലാന്‍. അരിക്കൊമ്പനെ കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് ചക്കക്കൊമ്പനും സംഘവും ചിന്നക്കനാലില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. സര്‍ക്കാര്‍ കുറേ പാടുപെടുമെന്ന് ട്രോള്‍.
ഈ ട്രോളുകള്‍ക്കും പൊങ്കാലകള്‍ക്കുമപ്പുറം ചില വസ്തുതകള്‍ കൂടി അറിയണം. ഇത് സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയുടെ ഫലമാണ്. അവിടെയുള്ള മനുഷ്യരുടെ സ്ഥിതി കൂടി നമ്മള്‍ കണക്കിലെടുക്കണം. കുറേ പാവങ്ങള്‍ക്ക് പട്ടയം കൊടുത്തുവെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഞെളിഞ്ഞത് കൊണ്ടായില്ല. വാസയോഗ്യമായ സ്ഥലത്ത് പട്ടയം കൊടുക്കണമായിരുന്നു. 2002 ഓഗസ്റ്റിലാണ് ചിന്നക്കനാല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ഉള്ളവര്‍ക്ക് പട്ടയം കൊടുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനെതിരെ അന്ന് റിപ്പോര്‍ട്ട് വന്നതാണ് ഇത് ആനത്താരയാണ് അവിടെ ജനങ്ങളെ താമസിപ്പിക്കരുത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്. ഇത് കേള്‍ക്കാതൊണ് അവിടെ ജനങ്ങളെ കൊണ്ടുപോയി താമസിപ്പിച്ചത്. അതിന്റെ തിരിച്ചടി പട്ടയം കൊടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ കിട്ടി. ആന ആക്രമണം തുടങ്ങി. അതാണ് കാലങ്ങളായ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.
കാടുകൈയ്യേറി വന്യജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തത് ഇതേ മനുഷ്യര്‍ തന്നെയാണ്. എക്കറ് കണക്കിന് ഭൂമിയാണ് റിസോര്‍ട്ട് മാഫിയകള്‍ കൈയ്യേറിയിരിക്കുന്നത്. അതും രാഷ്ട്രീയക്കാരുടേയും ഭരിക്കുന്നവരുടേയും ഒത്താശയോടെ. എത്രയോ രാഷ്ട്രീയക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നു. കാടുകൈയ്യേറുമ്പോള്‍ ഓര്‍ക്കുക വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുമെന്ന്. അപ്പോഴും ഭരിക്കുന്നവര്‍ക്ക് പ്രശ്‌നമില്ല. അവിടുത്തെ സാധാരണ ജനങ്ങളെയാണ് ഇതൊക്കെ ബാധിക്കുന്നത്. വന്യമൃഗങ്ങളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുക്കുക. അവിടുത്തെ മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.
അരിക്കൊമ്പനെ പിടികൂടിയതോടെ ആനക്കൂട്ടം ഇളകിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആശങ്ക പങ്കുവെക്കുന്നത്. വിളക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപം രാജന്റെ വീടാണ് തകര്‍ത്തത്. കാട്ടാനക്കൂട്ടത്തില്‍ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, വന്യമൃശല്യം പരിഹരിക്കാന്‍ വിദ്ഗധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇത് തുടങ്ങിയിട്ടേയുള്ളു സര്‍ക്കാര്‍ വലിയ പുലിവാല് പിടിക്കും.
https://www.facebook.com/Malayalivartha