'എന്നെ ഇറക്കി വിടൂ', വിമാനം പുറപ്പെടാനിരിക്കെ നിലവിളിച്ച് യാത്രക്കാരൻ.! ഞെട്ടി എയർഹോസ്റ്റസ് സഹയാത്രികന്റെ പേക്കൂത്ത്; ഇൻഡിഗോ വിമാനത്തിൽ നാടകീയമായ സംഭവങ്ങൾ

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന് മർദനം. സഹയാത്രകിനെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. മുംബൈ-കൊൽക്കത്ത വിമാനത്തിലാണ് സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഒരു യുവാവ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയായിരുന്നു . പിന്നാലെ സീറ്റിൽനിന്ന് ഇറങ്ങി നടന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നു. മറ്റൊരു യാത്രക്കാരൻ പരിഭ്രാന്തനായ ഈ യുവാവിനെ മർദിച്ചു . പിന്നാലെ യുവാവിനെ രണ്ടു ക്യാബിൻ ക്രൂ അംഗങ്ങൾ പുറത്തിറങ്ങാൻ സഹായിച്ചു .
ആ വ്യക്തി കാരണം ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നായിരുന്നു മർദിച്ച വ്യക്തി മറുപടി നൽകിയത് . നമ്മളെല്ലാവരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, പക്ഷേ അവനെ അടിക്കുകയല്ല ചെയ്യേണ്ടതെന്നായിരുന്നു യാത്രക്കാരിൽ ചിലർ തല്ലിയ വ്യക്തിയോട് പറഞ്ഞത്. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം കൊണ്ടുവരാൻ എയർ ഹോസ്റ്റസ് പറയുന്നതും കേൾക്കാവുന്നതാണ് .
ഇത്തരം പെരുമാറ്റം പൂർണമായും അസ്വീകാര്യമാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസും അപകടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തമായി അപലപിക്കുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി .
https://www.facebook.com/Malayalivartha