പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ കുളനട കൈപ്പുഴ മംഗള വിലാസം കൊട്ടാരത്തില്‍ മകയിരംനാള്‍ രാഘവ വര്‍മ രാജ അന്തരിച്ചു

പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ കുളനട കൈപ്പുഴ മംഗള വിലാസം കൊട്ടാരത്തില്‍ മകയിരംനാള്‍ രാഘവ വര്‍മ രാജ (90) അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലുള്ള മകളുടെ വീട്ടിലായുന്നു അന്ത്യം സംഭവിച്ചത്.
മദ്ധ്യപ്രദേശ് വൈദ്യുതി ബോര്‍ഡില്‍ ഡിവിഷണല്‍ അക്കൗണ്ടന്റായിരുന്നു.പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ പ്രസിഡന്റായി ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപ്രതിനിധിയായി തിരുവാഭരണ ഘോഷയാത്രയെയും അദ്ദേഹം നയിച്ചിട്ടുണ്ട്.
മുന്‍ വലിയ തമ്പുരാന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു വലിയതമ്പുരാനായി ചുമതലയേറ്റത്. 2022 ജൂണ്‍ 29നാണ് അദ്ദേഹം വലിയ തമ്പുരാനായി സ്ഥാനമേറ്റത്. കൈപ്പുഴ മംഗളവിലാസം കൊട്ടാരത്തില്‍ പരേതയായ അശ്വതിനാള്‍ തന്വംഗി തമ്പുരാട്ടിയുടേയും ഇരവി നമ്പൂതിരിപ്പാടിന്റേയും മകനാണ്. ഭാര്യ: ചെറുകോല്‍ കൊട്ടാരത്തില്‍ കൊച്ചോമന തമ്പുരാട്ടി. മകള്‍: രേണുക വര്‍മ. മരുമകന്‍: ആര്‍. രാജീവ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, എം.ജി. സര്‍വകലാശാല, കോട്ടയം). സംസ്‌കാരം വെള്ളിയാഴ്ച തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടന്നു.
"b
https://www.facebook.com/Malayalivartha
























