മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി അടുത്ത വ്യക്തിബന്ധം: വിശദീകരണവുമായി പ്രസാഡിയോ കമ്പനി ഡയറക്ടര്‍ സുരേന്ദ്രകുമാര്‍

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്ന് പ്രസാഡിയോ കമ്പനി ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രകാശ് ബാബു 2000 മുതല്‍ ഒമാനില്‍ സുഹൃത്തും അയല്‍വാസിയുമാണ്. ബിസിനസില്‍ ബന്ധമില്ല, കമ്പനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം.
എഐ ക്യാമറ സൂം മീറ്റിങ്ങില്‍ പ്രകാശ് ബാബു പങ്കെടുത്തോ എന്നതില്‍ വ്യക്തതയില്ല. പങ്കെടുത്തെങ്കില്‍ രാംജിത്ത് ആവശ്യപ്പെട്ടിട്ടാകാമെന്നും വിശദീകരണം. പ്രകാശ് ബാബുവിന് പണം നല്‍കിയത് വാടക ഇനത്തില്‍ തന്നെ.
ഇടപാടുകളില്‍ ദുരൂഹതയില്ല. പ്രകാശ് ബാബുവിന്റ കൊച്ചിയിലെ ഫ്ലാറ്റെടുത്തത് ജീവനക്കാരെ താമസിപ്പിക്കാനിന്നും, ഒമാനില്‍ പ്രകാശ് ബാബുവും രാംജിത്തും ജോലി ചെയ്തത് ഒരേ കമ്പനിയിലാണെന്നും, പ്രസാഡിയോയുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഏല്‍പിച്ചിരിക്കുന്നത് രാംജിത്തിനെയെന്നും സുരേന്ദ്രകുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























