ഡ്രൈവർ ഉറങ്ങിപ്പോയി: സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹങ്ങൾക്ക് പിന്നിൽ ടോറസ് ലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്: വാഹനങ്ങള്‍ക്ക് വലിയ തോതിൽ നാശ നഷ്ടം

തൃശ്ശൂര്‍ പുതുക്കാട് ദേശീയപാതയിൽ സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിന്നില്‍ ടോറസ് ലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ടു സ്‌കൂട്ടര്‍, ടോറസ് ലോറി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിക്കു പോകുന്ന ടോറസ് ലോറിയാണ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചത്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
വാഹനങ്ങള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. മറ്റാര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല.
https://www.facebook.com/Malayalivartha
























