Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കക്കാന്‍ ലൈസന്‍സ് കൊടുത്ത പോലെ കോണ്‍ഫിഡന്‍സ്;അഴിമതിക്ക് വേണ്ടി കമ്പനി വരെ തട്ടിക്കൂട്ടുന്നു,കട്ടമുതലൊക്കെ വിദേശത്ത് എത്തിക്കാണും,പിണറായി എന്തുകൊണ്ട് വീഴുന്നില്ല,പക്ഷെ പിണറായി സെയ്ഫ് എങ്ങനെ സാധിക്കുന്നു?

05 MAY 2023 07:15 PM IST
മലയാളി വാര്‍ത്ത

എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ ജനരോഷം ഇളകിയതോടെ ന്യായീകരണത്തിന് പിണറായി ആളെ ഇറക്കി തുടങ്ങി. എകെ ബാലന്‍ വന്നൊരു ഡയലോഗടിച്ചത് നിങ്ങള്‍ കേട്ടായിരുന്നോ. ആരോപണങ്ങല്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയ്ക്ക് സൗകര്യമില്ലെന്ന്. എകെ ബാലനോട് സൗകര്യം ഉണ്ടാകണം കാരണം പിണറായി വിജയന്‍ ഈ നാടിന്റെ മുഖ്യമന്ത്രിയാണ്. അഴിമതി കറ പുരണ്ടിട്ടില്ലെങ്കില്‍ ജനങ്ങളെ അത് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അധികാരത്തിന്റെ ഹുങ്ക് ജനങ്ങളുടെ അടുത്ത് എടുക്കരുത്. വോട്ടിന് ഇനിയും തെണ്ടാനിറങ്ങുമ്പോള്‍ മലയാളി എടുത്തുടുക്കും. ലേശം ഉളുപ്പ് വേണം കാശടിച്ച് മാറ്റിയതും പോര അത് ചോദ്യം ചെയ്യുമ്പോള്‍ കവലച്ചട്ടമ്പികളുടെ ധാര്‍ഷ്ട്യം കാണിക്കുന്നു. അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി.

ഇനി കാര്യത്തിലേക്ക് വരാം. നമുക്ക് സംസാരിക്കുന്നള്ളത് മറ്റൊരു വിഷയമാണ്. പിന്നെ എകെ ബാലന്റെ ധാര്‍ഷ്ട്യം കേട്ടപ്പോള്‍ രണ്ടെണ്ണം പറയണമെന് തോന്നി. എഐ ക്യാമറ അഴിമതി മാത്രമല്ലല്ലോ. കെ ഫോണ്‍,ലൈഫ് മിഷന്‍ തുടങ്ങി പദ്ധതികളിലൊക്കെ അഴിമതി കാണിച്ചിട്ടും പിണരായി വിജയന്‍ എഹ്ങനെ ഊരിപ്പോരുന്നു. അതാണ് നമ്മുടെ ചോദ്യം. വലിയ ആധികാരികതയോടെ സംസാരിക്കാനില്ല. ജനങ്ങള്‍ പരസ്പരം ചോദിച്ച് കൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയകളില്‍ വരുന്ന ചില ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്. പിണരായിയെ വീഴ്ത്താനുള്ള ആയുധങ്ങള്‍ കൈയ്യിലുണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്രം ഉത്സാഹം കാണിക്കുന്നില്ല. എഐ ക്യാമറയിലെ കുടുംബ കക്കല്‍ പുറത്തായിട്ടും, ലൈഫ് മിഷനില്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടും,സ്പ്രിങ്കളറില്‍ വിദേശ കമ്പനിക്ക് ഡാറ്റ വിറ്റിട്ടും,ലാവ്‌ലിനില്‍ കോടികള്‍ കട്ടിട്ടും പിണറായി നൈസാ ഊരിപ്പോരുന്നു. എങ്ങനെ സാധിക്കുന്നു, എന്താണ് ഇതിന് പിന്നിലെ തിരക്കഥ.

കേരളത്തിലെ ബിജെപി നേതാക്കല്‍ ഇടയ്ക്കിടെ വന്ന് രണ്ട് വാക്ക് പറഞ്ഞ് പോകുന്നതല്ലാതെ പിണറായിയെ പ്രതിരോധിലാക്കുന്നതൊന്നും അവരുടെ വായില്‍ നിന്ന് വരുന്നില്ല. പ്രസാഡിയോ കമ്പനിയെക്കുറിച്ച് പോലും ഗൗരവത്തോടെ കണ്ടില്ല ബിജെപി നേതാക്കള്‍. പ്രകാശ് ബാബുവെന്ന പേരും അത് പിണറായിയുടെ മകന്റെ അമ്മായച്ചനാണെന്നും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കെട്ടഴിച്ചത് പാര്‍ട്ടി നേതൃത്വത്തിലൊന്നും ഇല്ലാത്ത ശോഭാ സുരേന്ദ്രന്‍. വിവാദം കൊണ്ടുവന്നത് പ്രതിപക്ഷം ആണെങ്കിലും അവരും അതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിയില്ല. ഒന്നോര്‍ക്കണം യുഡിഎഫ് ആണ് ഈ പദ്ധതി നടപ്പാക്കി അഴിമതി നടത്തിയതെങ്കില്‍ എല്‍ഡിഎഫ് കേരളം കത്തിച്ചേനേ. വജ്രായുധം കൈയ്യില്‍ കിട്ടിയിട്ടും പ്രതിപക്ഷവും തണുപ്പന്‍ മട്ടിലാണ് പോകുന്നത്. കരിങ്കൊടി കാണിക്കാന്‍ കാണിച്ച ആവേശം പോലും എഐ ക്യാമറ അഴിമതിയില്‍ പ്രതിപക്ഷം പുറത്തെടുക്കുന്നില്ല. ഇതിന്റെയൊക്കെ പിന്നിലെ കളിയെന്താണ്.

മുഖ്യമന്ത്രിയുടെ മകന്റെ അമ്മായച്ചന്റെ കമ്പനിക്ക് കരാര്‍ കൊടുക്കാന്‍ വഴിവിട്ട നീക്കമാണ് നടന്നത്. അതിന്റെ തെളിവടക്കം പുറത്ത് വന്നിട്ടും ആര്‍ക്കും ഒരനക്കവുമില്ല. അഴിമതിക്ക് വേണ്ടി തട്ടിക്കൂട്ടിയ ഒരു കമ്പനി. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സിവില്‍ ജോലികള്‍ തങ്ങളാണു ചെയ്യുന്നതെന്ന പ്രസാഡിയോയുടെ അവകാശവാദം പൊളിഞ്ഞു. പ്രസാഡിയോയ്ക്ക് ഉപകരാര്‍ കൊടുക്കാന്‍ വേണ്ടി കോടികല്‍ കൊടുത്ത് എസ്ആര്‍ഐടിയെ രംഗത്തിറക്കി. എസ്ആര്‍ഐടി വഴി പ്രസാഡിയോയെ അവതരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത, പ്രധാനപ്പെട്ട ഒരു ചുമതലയും നിര്‍വഹിക്കാത്ത കമ്പനി ഒരു വന്‍ പദ്ധതിയുടെ 60% ലാഭം സ്വന്തമാക്കുന്ന 'ബിസിനസ് മോഡല്‍' ആണു പ്രസാഡിയോ പരീക്ഷിച്ചത്. കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മുന്നോട്ടുവച്ച പ്രധാന മാനദണ്ഡങ്ങളിലൊന്ന് 10 വര്‍ഷത്തെ പ്രവൃത്തി പരിചയമായിരുന്നു. രണ്ടാമത്തേത്, തുടര്‍ച്ചയായ 3 സാമ്പത്തിക വര്‍ഷം 50 കോടി രൂപയ്ക്കു മുകളില്‍ വിറ്റുവരവ്. 2018 ല്‍ 10 ലക്ഷം രൂപ മൂലധനമിറക്കി രൂപീകരിച്ച പ്രസാഡിയോ കമ്പനിക്ക് ഇതു രണ്ടുമില്ല. ഇതോടെയാണു കരാര്‍ കൈവശപ്പെടുത്താന്‍ എസ്ആര്‍ഐടിയെ ഇറക്കിയതെന്നു വ്യക്തം. അഴിമതി മനസ്സില്‍ വന്നപ്പോള്‍ തന്നെ ഒരു കമ്പനിയങ്ങ് തട്ടിക്കൂട്ടി. ഇങ്ങനെ കേട്ടാല്‍ ഞെട്ടുന്ന കളികളാണ് നടന്നിരിക്കുന്നത്. എന്നിട്ടും പിണരായി സെയ്ഫ്.

പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികലെ ഇറക്കി എതിരാളികലെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ മമത സര്‍ക്കാരിലെ അഴിമതിക്കാര്‍ക്കെതിരെ സന്ദിയില്ലാത്ത പോരാട്ടം. ഡല്‍ഹിയില്‍ കേജരിവാള്‍ സര്‍ക്കാരിലെ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിലെ നേതാക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡ്. പക്ഷെ കേരളത്തില്‍ പിണറായിയെ തൊടുന്നില്ല. പിണറായിയുടെ കോട്ടകൊത്തളങ്ങളിലൊന്നും ഒരു കേന്ദ്ര ഏജന്‍സിയും കേറുന്ന്ില്ല. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ഇത്രയേറെ അഴിമതി കാണിക്കുന്നൊരു കൂട്ടരെ തൊട്ടുപോലും നോവിക്കുന്നില്ല. എന്താണ് ആ അന്തര്‍ദ്ധാരയുടെ കാരണം. ഇ ചോദ്യം കേരളത്തിലെ സാധാരണ ജനങ്ങള്‍ പോലും ഉന്നയിക്കുന്നു. ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെപ്പിച്ചു. ഇങ്ങനെ പോയാല്‍ കോടി ക്ലബ്ബില്‍ കേറും ലാവ്‌ലിന്‍ കേസ്. ഇത്രയേറെ മാറ്റിവെച്ചൊരു കേസ് വേറെ കാണില്ല. ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുമെന്ന് വീമ്പിളക്കിയിട്ട് പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ടും തൊട്ടടുത്ത് കിട്ടിയിട്ടും ഒരക്ഷരം പിണരായി ചോദിച്ചില്ല. കേരളത്തെ കേന്ദ്രം അവഗമിക്കുന്നുവെന്ന സ്ഥിരം പല്ലവിയാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ മോദി വന്നപ്പോള്‍ ആ അവഗണനയെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടിയില്ല. എസ്ആര്‍ഐടി ഉപകരാര്‍ കൊടുത്ത ഒരു കമ്പനിക്ക് ബിജെപിയുമായ് ബന്ധമുണ്ട്. എന്നിട്ട് സിപിഎം അക്കാര്യം പറയുന്നില്ല. അങ്ങനെ പരസ്പര സഹായ സഹകരണത്തോടെ ഇവരൊക്കെ മുന്നോട്ട് പോകുന്നു. ജനം പൊട്ടരാകുന്നു അതാണ് നടന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (33 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends