മത്സ്യ കൃഷിയ്ക്ക് എഐ സാങ്കേതിക വിദ്യ;അടുത്ത അഴിമതി കോളുമായ് മുഖ്യമന്ത്രി,നോര്‍വെയുമായ് ചേര്‍ന്ന് പദ്ധതി നടപ്പാക്കും,എഐ സാങ്കേതിക വിദ്യ അഴിമതിക്കുള്ള ഏരിയ ആണെന്ന് മുഖ്യന് ബോധ്യമായ്. ഇനി പല രൂപത്തില്‍ ഭാവത്തില്‍ പദ്ധതികള്‍ വരും

എഐ സാങ്കേതിക വിദ്യ മുഖ്യമന്ത്രിയ്ക്കങ്ങ് ബോധിച്ചു. റോഡില്‍ മാത്രമല്ല ഇനി സമുദ്രത്തിലും വെക്കും. എഐ സഹായത്തോടെ മത്സ്യം കൃഷി ചെയ്യും, പദ്ധതി നോര്‍വേയുടെ സഹായത്തോടെയെന്ന് മുഖ്യമന്ത്രി. ഈ പദ്ധതിയുടെ പേരില്‍ ഇനി എത്ര കോടിയുടെ അഴിമതി നടത്തുമെന്ന് കണ്ടറിയണം. തീര്‍ന്നില്ല ഇനി പഠനത്തിനെന്നും പറഞ്ഞ് നോര്‍വെയ്ക്ക് വെച്ചുപിടിക്കുമായിരിക്കും. കേരളത്തില്‍ ഏറെ സാധ്യതയുണ്ട് മത്സ്യ കൃഷിക്ക്. അത് ചെയ്യുന്നവരെ പോലും തിരിഞ്ഞ് നോക്കാത്ത സര്‍ക്കാരാണ് ഇനി എഐ സാങ്കേതിക വിദ്യയില്‍ മത്സ്യ കൃഷി നടത്തുന്നത്.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സമുദ്രജല മത്സ്യക്കൂടുകളില്‍ വിപണി മൂല്യം കൂടിയ മത്സ്യം കൃഷി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. മത്സ്യക്കൃഷിയില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് നോര്‍വെ പരീക്ഷിക്കുന്നത്. നോര്‍വേയിലെ ചില സ്ഥാപനങ്ങളുമായി പരസ്പര സഹായത്തോടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. പ്രധാനമന്ത്രി മത്സ്യയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി പല വിദേശ രാജ്യങ്ങളിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടെ ഇതിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. കേരളത്തിലും സമുദ്രജല കൂടു കൃഷി കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചു കൊണ്ടായിരിക്കും ഇതു നടപ്പാക്കുന്നത്.
മുഖ്യന്റെ അഴിമതി പദ്ധതിക്ക് ജനം ഇപ്പോഴേ പൊങ്കാല തുടങ്ങി. AI സാങ്കേതി ക വിദ്യ തന്നെ ആണോ എന്ന് ആരും സമുദ്രത്തിനടിയില്‍ പോയി നോക്കുന്നില്ലല്ലോ. അപ്പോല്‍പ്പിന്നെ എന്തുമാകാം. മുഖ്യ ഒരു സംശയം: മീനുകള്‍ക്കും മറ്റും കുഞ്ഞുങ്ങളെ കൂടെ കൊണ്ട് പോകാന്‍ നിയമ തടസ്സമുണ്ടോ?? ആയിരം ഉലുവ പെറ്റി അടിക്കുമായിരിക്കും...തുടങ്ങി പൊങ്കാല വരുന്നുണ്ട്. എന്തിനാണ് മുക്യമന്ത്രി വെറുതെ നാട്ടാരുടെ വായിലിരിക്കുന്നത് കേള്‍ക്കാനായിട്ട് ഓരോ പദ്ധതിയും കൊണ്ടുവരുന്നത്. എഐ നല്ല കമ്മീഷന്‍ കിട്ടുന്ന മേഖലയാണെന്ന് തോന്നുന്നു. അത് വിടാന്‍ മുഖ്യന് ഉദ്ദേശമില്ല. ഇവിടെ ഒരു എഐ സാങ്കേതിക വിദ്യ വെച്ചതിന്റെ ക്ഷീണം മലയാളിക്ക് തീര്‍ന്നിട്ടില്ല. മുഖ്യ മകനോ മകള്‍ക്കോ ക്യാഷിന്റെ ആവശ്യം വല്ലതും ഉണ്ടോ. അല്ല ഉടനെ വേറൈാരു പദ്ധതിയും കൊണ്ടുവരുന്നു. അഴിമതിക്ക് ഒരു അവസരം കിട്ടിയാല്‍ അത് വെറുതെ കളയാത്ത മനുഷ്യനാണ്. ഇങ്ങനെ ഓരോ പദ്ധതികല്‍ കൊണ്ടുവന്നോണ്ടേയിരിക്കും.
എങ്ങനെ ആയാലും വിദേശ മാതൃക അത് മസ്റ്റാണ്. നെതര്‍ലാന്റ്‌സ് റോഡ് മാതൃക പഠിക്കാന്‍ പോയിട്ടെന്തായി. നെതര്‍ലാന്റ്‌സിലെ റോഡില്‍ കുണ്ടും കുഴിയും ആണോ. ആ മാതൃകയാണോ ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. കൃഷി പഠിക്കാന്‍ ഇസ്രയേലിലേക്ക് പോയി. അതിലൊരുത്ന്‍ ഇസ്രയേലില്‍ കറങ്ങി നടന്നു എന്നല്ലാതെ വേറെ മെച്ചം ഒന്നും ഉണ്ടായില്ല. കര്‍ഷകര്‍ക്കിവിടെ കണ്ണീരും കൈയ്യുമാണ്. അപ്പോഴും വിദേശ മാതൃക പഠിക്കാന്‍ ഇവിടെ നിന്ന് കെട്ടിയെടുക്കും. ആദ്യം കര്‍ഷകരെ പഠിക്ക് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്ക്. ഇതൊന്നും ചെയ്യാതെ വിദേശ മാതൃക. കാശടിക്കാനും കൈയ്യിട്ടുവാരാനും എന്ത് പദ്ധതിയുണ്ടെന്ന് നോക്കി നടക്കുകയാണ്. മത്സ്യത്തൊഴിലാളികളെ പോലും തിരിഞ്ഞ് നോക്കുന്നില്ല. എന്നിട്ടും തള്ളിന് കുറവില്ല
https://www.facebook.com/Malayalivartha























