Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ക്യാമറ പദ്ധതിയില്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിഷന്‍ ഇടപാടുമുണ്ടായെന്നു പദ്ധതിയില്‍നിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുകയാണ്.

05 MAY 2023 07:28 PM IST
മലയാളി വാര്‍ത്ത

ഗതാഗത പരിഷ്‌കരണത്തിന് സംസ്ഥാനത്ത് സ്ഥാപിച്ച നിര്‍മ്മിത ബുദ്ധി ക്യാമറകളില്‍ ഞെട്ടിക്കുന്ന വെട്ടിപ്പിന്റെ വിവരങ്ങളാണ് തെളിവു സഹിതം പുറത്തു വരുന്നത്. ക്യാമറയുടെ ക്വാളിറ്റിയിലല്ല കെല്‍ട്രോണ്‍ ശ്രദ്ധിച്ചത്, പകരം അമിത വിലയ്കക് ബില്ലു നല്കി സര്‍ക്കാരില്‍ നിന്ന് പരമാവധി തുക തട്ടാനാണ് ശ്രമിച്ചത്. വിപണിയില്‍ 1.60 ലക്ഷം രൂപ വിലയുള്ള മൂന്ന് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്ന 9.96 ലക്ഷം രൂപയാണ്. വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലയുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയ്ക്ക് കെല്‍ട്രോണ്‍ നല്കിയിരിക്കുന്ന വില 10.32 ലക്ഷം രൂപയാണ്. വിപണിയില്‍ പതിനഞ്ചായിരം രൂപ വിലയുള്ള പിടിഎസ് എ ഐ ക്യാമറയ്ക്ക് 9.90 ലക്ഷം രൂപയും നല്കിയിട്ടുണ്ട്. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നല്കിയിരിക്കുന്നത് പ്രസാഡിയോയുടെ ബിനാമി കമ്പനിയായ ട്രോയിസിനാണെന്നതും ശ്രദ്ധേയം.

പരമാവധി 2500 രൂപയുള്ള ഇലകട്രിക് മീറ്ററുകള്‍ക്ക് പതിനയ്യായിരം രൂപ വീതവും, ക്യാമറ സ്ഥാപിക്കാനുള്ള ഇരുമ്പ് ദണ്ഡിന് ആറായിരം രൂപ മാത്രം വിലയുള്ളപ്പോള്‍ ഇരുപതിനായിരം രൂപ വീതവുമാണ് കെല്‍ട്രോണ്‍ നല്കിയിരിക്കുന്നത്. ക്യാമറയ്ക്ക് പുറമേ ഗ്രാഫിക് പ്രോസസ്സര്‍, എ ഐ ലൈസന്‍സ് ,സോളാര്‍ പാനല്‍,റെക്കോര്‍ഡര്‍, ബാറ്ററി, ക്യാമറ സ്ഥാപിക്കല്‍ ചിലവ് ഉള്‍പ്പടെയാണ് ഇത്രയും തുക ചിലവായതെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. എന്നാല്‍ അനുബന്ധ ചിലവുകള്‍ക്ക് കരാറില്‍ പ്രത്യേകം തുക മാറ്റി വെച്ചിട്ടുണ്ട്. എന്നാലും മുപ്പത് കോടിയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഉപകരണങ്ങളാണ് അറുപത്തി മൂന്ന് കോടി രൂപയ്ക്ക് വാങ്ങിയതായി കെല്‍ട്രോണ്‍ കാണിച്ചിരിക്കുന്നത്. കെല്‍ട്രോണ്‍ അറിഞ്ഞു കൊണ്ടാണ് സ്വകാര്യ കമ്പനിയ്ക്ക് സര്‍ക്കാര്‍ പണം പല വഴികളിലൂടെ എത്തിച്ചു കെടുത്തതെന്ന് വ്യക്തമാണ്.

അതേ സമയം, ക്യാമറ പദ്ധതിയില്‍ സര്‍ക്കാര്‍ തലത്തില്‍ കമ്മിഷന്‍ ഇടപാടുമുണ്ടായെന്നു പദ്ധതിയില്‍നിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുകയാണ്. ഉപകരണങ്ങള്‍ വാങ്ങാന്‍ 75 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചശേഷമാണ്, സുതാര്യതയില്ലെന്ന കാരണത്താല്‍ പിന്മാറിയതെന്നു കമ്പനി ചെയര്‍മാന്‍ ജയിംസ് പാലമുറ്റം അറിയിച്ചു. പ്രസാഡിയോയ്ക്കുവേണ്ടി എംഡി രാംജിത് നടത്തിയ ചര്‍ച്ചകളിലാണ് ഉദ്യോഗസ്ഥര്‍ക്കുള്ള കമ്മിഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിഞ്ഞത്. സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്‍പ്പെടെ ഈ പദ്ധതികൊണ്ട് ആവശ്യമുണ്ടെന്നും സൂചിപ്പിച്ചു. കരാര്‍ നേടിയ എസ്ആര്‍ഐടി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. അതില്‍ നിന്നും അവര്‍ തികച്ചും കരാര്‍ നേടിയെടുക്കാനുള്ള ബിനാമിയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.

ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കാന്‍ പ്രസാഡിയോ ആദ്യം കണ്ടെത്തിയ അല്‍ഹിന്ദ് ഗ്രൂപ്പ് പിന്മാറിയപ്പോഴാണ് എല്‍ഇഡി ലൈറ്റ് നിര്‍മാതാക്കളായ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ പകരമെത്തിയത്. പ്രസാഡിയോയുമായി അടുപ്പമുണ്ടായിരുന്ന മലയാളി ബിസിനസുകാരനാണു ലൈറ്റ് മാസ്റ്ററെ സമീപിച്ചത്. 75 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡറിനു പുറമേ, 151.23 കോടിയുടെ പദ്ധതിയിലെ ലാഭത്തിന്റെ 40 ശതമാനവും വാഗ്ദാനം ചെയ്തു. ബാക്കി 60% ലാഭം പ്രസാഡിയോയ്ക്ക് എന്നായിരുന്നു കരാര്‍. പണം ചെലവിടേണ്ടതാകട്ടെ ലൈറ്റ് മാസ്റ്ററും. സിവില്‍ ജോലികളും ഉപകരണങ്ങള്‍ സ്ഥാപിക്കലും പ്രസാഡിയോ ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പദ്ധതിയുടെ ഏകോപനം മാത്രമാണ് അവര്‍ക്കുള്ളതെന്നു പിന്നീടു വ്യക്തമായി. പണിയെല്ലാം ചെയ്ത് ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായാല്‍ പ്രസാഡിയോയ്ക്ക് 60 ശതമാനം കമ്മിഷന്‍ ലഭിച്ചു കൊണ്ടിരിക്കും.

ലൈറ്റ് മാസ്റ്റര്‍ ചെന്നൈയിലെ സെക്കുറ കമ്പനിയില്‍നിന്നു ക്യാമറയുടെ സാംപിള്‍ നല്‍കിയെങ്കിലും ട്രോയ്‌സ് ഇന്‍ഫോടെക്കിന്റെ ഉപകരണങ്ങള്‍ മാത്രമേ വാങ്ങാന്‍ പാടുള്ളൂവെന്നു പ്രസാഡിയോ നിര്‍ദേശിച്ചു. പദ്ധതി സുതാര്യമല്ലാത്തതിനാല്‍ പിന്മാറുന്നതാണു നല്ലതെന്നു വായ്പ വാഗ്ദാനം ചെയ്ത ബാങ്കുകള്‍ ഉപദേശിച്ചു. പ്രസാഡിയോയ്ക്കു നല്‍കിയ 20 ലക്ഷം രൂപ ഉള്‍പ്പെടെ 85 ലക്ഷം രൂപ അതിനകം മുടക്കിക്കഴിഞ്ഞിരുന്നു അദ്ദേഹം പറഞ്ഞു.

പിന്മാറിയശേഷം കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതായതോടെ ലൈറ്റ് മാസ്റ്ററിന്റെ തിരുവനന്തപുരത്തെ ഓഫിസ് അടച്ചിടേണ്ടിവന്നു. പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തലിനുശേഷം ഭീഷണിയുണ്ടെന്നും ജയിംസ് പാലമുറ്റം പറഞ്ഞു. കെല്‍ട്രോണ്‍ മുന്നില്‍ നിന്നു നടത്തി കൊടുത്ത കോടികളുടെ വെട്ടിപ്പിന്‍െര കഥകള്‍ പുറത്തു വന്നതോടെ കരാറിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണ്. അന്വേഷണം ഏതു നിമിഷവുമുണ്ടാകാമെന്ന കണക്ക് കൂട്ടലിലില്‍ പരമാവധി രേഖകള്‍ ശേഖരിക്കുന്ന തിരക്കിലാണവര്‍. കരാറെടുക്കുന്നതിലും അത് വളച്ചൊടിച്ച് പ്രസാഡിയോ കമ്പനിയ്ക്ക് എത്തിച്ചു കൊടുക്കുന്നതിനും ചരടുവലി നടത്തിയ സിപിഎം നേതാക്കള്‍ മറയ്ക്കുള്ളില്‍ നിന്നു കൊണ്ട് ഇപ്പോഴും ചരടുവലികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. അതായത് ക്യാമറ അഴിമതി തികഞ്ഞ ഗൂഡാലോചനയുടെ ഉല്പന്നമാണെന്ന് സംശയമില്ലാതെ പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (33 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (2 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends